കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സിന് വീണ്ടും തിരിച്ചടി; മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെട്ടതിന് ശേഷം അണികളുടെ കൊഴിഞ്ഞുപോക്കിനേക്കാള്‍ കോണ്‍ഗ്രസ്സിന് ക്ഷീണമയത നേതാക്കളുടെ കൂടുമാറ്റമായിരുന്നു. മുഖ്യ എതിരാളികളായ ബിജെപിയിലേക്കായിരുന്നു കോണ്‍ഗ്രസ് നേതാക്കളിലധികവും പോയത്. ഇത് കോണ്‍ഗ്രസ്സിന് കൂടുതല്‍ ക്ഷീണമായി.

മേഘാലയില്‍ മുഖ്യമന്ത്രി ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടക്കം ബിജെപിയിലേക്ക് മാറുകയായിരുന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന റീത ബഹുഗുണ ജോഷി എസ് എം എം കൃഷ്ണ അങ്ങനെ ഒട്ടനവധി നേതാക്കളാണ് ഇക്കാലയളവില്‍ ബിജെപിയില്‍ ചേര്‍ന്ന്ത്. ഇപ്പോഴിതാ ഗുജറാത്തിലെ മറ്റൊരു കോണ്‍ഗ്രസ് നോതാവ് കൂടി ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്.

ചാക്കിട്ട് പിടുത്തും

ചാക്കിട്ട് പിടുത്തും

നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ തങ്ങള്‍ക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ എതിര്‍പ്പാര്‍ട്ടിയെ എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്ന തന്ത്രം ബിജെപി പയറ്റി തെളിയിച്ചിട്ടുണ്ട്. പ്രധാന എതിരാളികളായ കോണ്‍ഗ്രസ് നേതാക്കളെ തന്നെയായിരുന്നു അവര്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്.

എതിര്‍പ്പ്

എതിര്‍പ്പ്

നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും മികച്ച ഓഫറുകള്‍ നല്‍കി ബിജെപി എതിര്‍പാര്‍ട്ടിയിലെ എംഎല്‍എമാരേയും സ്വാധീനിക്കുന്നു. മറ്റു ചിലര്‍ സ്വന്തം പാര്‍ട്ടിയോടുള്ള എതിര്‍പ്പിനാല്‍ രാജിവെച്ച് ബിജെപിയില്‍ ചേരുന്നു.

കുവന്‍ജി ബവാലി

കുവന്‍ജി ബവാലി

കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുജറാത്തിലെ മുതിര്‍ന്ന പാര്‍ട്ടി എംഎല്‍എ ആയ കുവന്‍ജി ബവാലി രാജിവെച്ച് ബിജെപിയില്‍ ചേരുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കോണ്‍ഗ്ര്സ്സില്‍ നിന്ന് രാജിവെക്കുന്നാതായി കുവന്‍ജി ബവാലി പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

കോലി നേതാവ്

കോലി നേതാവ്

പാര്‍ട്ടി അംഗത്വം രാജിവെച്ച അദ്ദേഹം ഗുജറാത്ത് നിയമസഭയിലെ അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് കൈമാറുകയും ചെയ്തു. ഗുജറാത്തിലെ പ്രബല സാമുദായിക വിഭാഗമായ കോലി നേതാവ് കൂടിയായ കുവന്‍ജി സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളില്‍ ഒരാളാണ്.

പരാതി

പരാതി

പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങള്‍ ലഭിക്കുന്നില്ലെന്ന കാരണത്താല്‍ എറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു കുവന്‍ജി. പാര്‍ട്ടി പലഘട്ടത്തിലും അനുനയ നീക്കങ്ങളുമായി സമീപിച്ചെങ്കിലും അദ്ദേഹം അയഞ്ഞിരുന്നില്ല.

ഒടുവില്‍

ഒടുവില്‍

പാര്‍ട്ടയിലെ ഉന്നത സ്ഥാനമായിരുന്നു കുവന്‍ജിയുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത് പാര്‍ട്ടി അംഗീകരിച്ചില്ല. മുമ്പ് പലതവണ രാജി ഭീഷണി മുഴക്കിയ നേതാവായിരുന്നു കുവന്‍ജി ബവാലി. ഒടുവില്‍ ഇന്ന് അദ്ദഹം രാജിവെക്കുകയായിരുന്നു.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

2009 ല്‍ ലോകസഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ട കുവന്‍ജി ബവാലി കോലി സമുദായത്തില്‍ ഏറെ സ്വാധീനം ഉള്ള വ്യക്തിയാണ്. കുവന്‍ജിയുടെ രാഡി കോലി സമുദായത്തെ പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ അകറ്റും എന്ന ഭയപ്പാടിലാണ് കോണ്‍ഗ്രസ്. ഇത്ര മുതിര്‍ന്ന നേതാവായിട്ടും ബവാലിയുടെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചില്ല എന്ന വികാരം കോലി സമുദായത്തിനിടയിലുണ്ട്.

ബിജെപിയില്‍

ബിജെപിയില്‍

രാജ്‌കോട്ടിലെ ജസ്ദന്‍ മണ്ഡലത്തില്‍ നിന്നാണ് കുവന്‍ജി ബാവാലി നിയമസഭയില്‍ എത്തിയത്. കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച കുവന്‍ജി ബിജെപിയില്‍ ചേരുന്നതായള്ള റിപ്പോര്‍ട്ടുകളാണ് ഗുജറാത്തില്‍ നിന്ന് പുറത്ത് വരുന്നത്.

നേതാക്കളെ കണ്ടു

നേതാക്കളെ കണ്ടു

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് 5 കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവര്‍ മുഖേനയാണ് കുവന്‍ജി ബിജെപി പ്രവേശനത്തിന് നീക്കങ്ങള്‍ നടത്തുന്നത്. രാജി പ്രഖ്യാപനത്തിന് ശേഷം അദ്ദേഹ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി നേതാക്കളെ കണ്ടു.

ട്വീറ്റ്

എഎൻഐ ട്വീറ്റ്

English summary
Veteran Gujarat Congress MLA resigns, may join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X