കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത ബോളിവുഡ് നടനും നിർമ്മാതാവുമായ ശശി കപൂർ അന്തരിച്ചു...

ഡിസംബർ 4 തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.

Google Oneindia Malayalam News

Recommended Video

cmsvideo
ബോളിവുഡ് നടനും നിർമാതാവുമായ ശശി കപൂർ ഇനി ഓർമ്മ! | Oneindia Malayalam

മുംബൈ: പ്രശസ്ത ഹിന്ദി നടനും നിർമ്മാതാവുമായ ശശി കപൂർ അന്തരിച്ചു. ഡിസംബർ 4 തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 79 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

shashikapoor

1938 മാർച്ച് 18ന് ജനിച്ച ശശി കപൂർ ബാലതാരമായാണ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1961ൽ പുറത്തിറങ്ങിയ ധർമ്മപുത്രയാണ് ശശി കപൂർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ചിത്രം. പിന്നീടങ്ങോട്ട് നൂറിലേറെ ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിൽ മിക്ക ചിത്രങ്ങളിലും നായക കഥാപാത്രമായിരുന്നു.

എയ്ഡ്സ് ബാധിതരായ അക്ഷരയെയും അനന്തുവിനെയും ഓർമ്മയില്ലേ? ഇപ്പോൾ ഡിഗ്രി വിദ്യാർത്ഥികൾ, പക്ഷേ...എയ്ഡ്സ് ബാധിതരായ അക്ഷരയെയും അനന്തുവിനെയും ഓർമ്മയില്ലേ? ഇപ്പോൾ ഡിഗ്രി വിദ്യാർത്ഥികൾ, പക്ഷേ...

''മുസ്ലിമായ എന്നെ മുസ്ലിമായി സ്നേഹിച്ച ഭഗവാൻ കൃഷ്ണൻ'', അലി അക്ബർ എന്തുകൊണ്ട് കൃഷ്ണനെ ഇഷ്ടപ്പെടുന്നു''മുസ്ലിമായ എന്നെ മുസ്ലിമായി സ്നേഹിച്ച ഭഗവാൻ കൃഷ്ണൻ'', അലി അക്ബർ എന്തുകൊണ്ട് കൃഷ്ണനെ ഇഷ്ടപ്പെടുന്നു

കഭി കഭി, ഷാൻ, ത്രിശൂൽ, ജുനൂൻ, കൽയുഗ്, ദീവാർ, നമക് ഹലാൽ എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. ആറ് ഹിന്ദി ചിത്രങ്ങൾ നിർമ്മിച്ച ശശി കപൂർ, അജൂബ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. 12 ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്ക്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തെ 2014ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.

English summary
veteran hindi actor shashi kapoor passed away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X