കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത ഹിന്ദി കവി കേദാർനാഥ് സിങ് അന്തരിച്ചു; ന്യൂമോണിയെ തുടർന്ന് ചികിത്സയിലായിരുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രശസ്ത ഹിന്ദി കവി കേദാർനാഥ് സിങ് അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ജ്ഞാപപീഠ അവാർഡ് ജേതാവ് കൂടിയായിരുന്നു അദ്ദേഹം. തിങ്കളാഴ്​ച രാത്രി 8.30ന്​ ദില്ലി എഐ​ഐഎംഎസിലാണ്​ അന്ത്യം. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന്​ ഒരുമാസമായി ചികിത്സയിലായിരുന്നു. 1989ൽ സാഹിത്യ അക്കാദമി പുരസ്​കാരവും 2013ൽ ജ്​ഞാനപീഠവും ലഭിച്ചു.

ഉത്തർപ്രദേശിൽ ജനിച്ച കേദാർ നാഥ്​ സിങിന്റെ ചില കവിതകൾ മലയാളത്തിലേക്കും വിവർത്തനം ചെയ്​തിട്ടുണ്ട്. അകൽ മേൻ സാരാസ്​, ബാഹ്​, അബി ബികുൽ അബി, സമീൻ പാക്​രഹേ ഹേ തുടങ്ങിയവയാണ്​ അദ്ദേഹത്തിന്റെ പ്രധാന കവിതസമാഹാരങ്ങൾ.

Kedarnath Singh

മേരേ സമയ് കേ ശബ്ദ്, കൽപ്പന ഔർ ഛായാവദ്, ഹിന്ദി കവിത മെയ്ൻ ബിംബ് വിധാൻ എന്നിവയാണ് അദ്ദേഹം രചിച്ച കഥകൾ. 1934 ജൂലൈ 7ന് ഉത്തർ പ്രദേശിലെ ബാലിയ ജില്ലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. വാരണാസിയിലെ ഉദയ് പ്രതാപ് കോളേജിൽ നിന്നും ബിരുദം നേടി. കാശിയിലെ ഹിന്ദു വിദ്യലയിത്തിൽ നിന്നും എംഎ പാസായി. അതേ സർവ്വകലാശാലയിൽ നിന്നും പിഎച്ച്ഡിയും നേടി. ഗൊരാഖ്പൂരിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തിരുന്നു. ജെഎൻയുവിലും അദ്ദേഹം അധ്യാപകനായിരുന്നു.

English summary
Renowned Hindi poet and critic Kedarnath Singh passed away here on Monday night at the age of 83.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X