കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യംകണ്ട എക്കാലത്തേയും മികച്ച മാധ്യമപ്രവര്‍ത്തകരിലൊരാളും മുന്‍ രാജ്യാസഭാംഗവുമായ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് അപ്പോളാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. അടിയന്തരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധി സര്‍ക്കാറിനെതിരായ റിപ്പോര്‍ട്ടുകളിലുടെ പ്രശസ്തനായ അദ്ദേഹം മാധ്യമസ്വാതന്ത്രത്തിന് വേണ്ടി നിരന്തരം കലഹിച്ചു.

കേന്ദ്രസര്‍ക്കാറിനെതിരെ റാലി നയിച്ച അദ്ദേഹത്തിന് അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നു. 1997 ല്‍ ഓഗസ്റ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് കുല്‍ദീപ് 1990 ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും 1996 ല്‍ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യന്‍ പ്രതിനിധിയുമായി.

kuldeepnayyar

വിഭജനത്തിന് ശേഷം പാക്കിസ്ഥാനില്‍ ഉള്‍പ്പെട്ട സിയാല്‍കോട്ടില്‍ 1923 നായിരുന്നു കുല്‍ദീപ് നയ്യാറിന്റെ ജനനം. പ്രദേശിക ഉര്‍ദു പത്രത്തിന്റെ റിപ്പോര്‍ട്ടറായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 14 ഭാഷകളില്‍ 80 ദിനപത്രങ്ങളില്‍ പംക്തികള്‍ കൈകാര്യം ചെയ്തു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും.

English summary
Veteran journalist Kuldeep Nayyar passes away at 95
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X