കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് അടിതെറ്റും.... ഗനശ്യാം തിവാരി പാര്‍ട്ടി വിട്ടു, പുതിയ പാര്‍ട്ടി 200 സീറ്റില്‍ മത്സരിക്കും

ഗനശ്യാം തിവാരി ബിജെപി വിട്ടു

Google Oneindia Malayalam News

ജയ്പൂര്‍: തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കെ ബിജെപിക്ക് വീണ്ടും എട്ടിന്റെ പണി. രാജസ്ഥാനിലെ മുതിര്‍ന്ന എംഎല്‍എ ഗനശ്യാം തിവാരി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ദീര്‍ഘകാലം സംസ്ഥാനത്തെ ബിജെപിയുടെ മുഖം കൂടിയാണ് ഗനശ്യാം തിവാരി. ഇതോടെ രാജസ്ഥാനില്‍ ബിജെപിക്ക് അടിതെറ്റും എന്ന് ഉറപ്പായിരിക്കുകയാണ്. നേതൃത്വത്തിനെതിരെ വമ്പന്‍ ആരോപണങ്ങള്‍ ഉന്നയിച്ചാണ് തിവാരി പാര്‍ട്ടി വിട്ടിരിക്കുന്നത്. പുതിയ പാര്‍ട്ടിയുമായി മുന്നോട്ടുപോകുമെന്നാണ് അദ്ദേഹം വ്യക്താക്കിയിരിക്കുന്നത്. ഇത്രയും കാലം വസുന്ധര രാജെയുടെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് തിവാരി ആരോപിച്ചു.

1

കഴിഞ്ഞ നാലരവര്‍ഷത്തോളം പാര്‍ട്ടിയില്‍ അദ്ദേഹത്തെ ഒതുക്കി നിര്‍ത്തിയതിലുള്ള അമര്‍ഷവും ആരോപണത്തിന് പിന്നിലുണ്ട്. അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷികത്തില്‍ ദേശീയ നേതൃത്വത്തിനെതിരെ കടന്നാക്രമണമാണ് ഖനശ്യാം തിവാരി നടത്തിയത്. രാജ്യത്ത് ബിജെപി ഭരണത്തിന് കീഴില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. അതേസമയം ജനസംഘത്തിന്റെ രൂപീകരണം മുതല്‍ പാര്‍ട്ടിക്കൊപ്പമുള്ള നേതാവാണ് ഖനശ്യാം തിവാരി. രാജസ്ഥാനില്‍ ജനസ്വാധീനമുള്ള നേതാക്കളില്‍ മുന്‍നിരയിലാണ് അദ്ദേഹം.

തിവാരി പാര്‍ട്ടി വിട്ടത് രാജസ്ഥാനിലെ ബിജെപിയുടെ എല്ലാം സാധ്യതകളും ഇല്ലാതാക്കും. വരുന്ന തിരഞ്ഞെടുപ്പില്‍ 200 സീറ്റുകളില്‍ തന്റെ പുതിയ പാര്‍ട്ടി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാന നേതൃത്വം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ പോലും തിവാരിയുടെ പാര്‍ട്ടിക്ക് വോട്ടു ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സംഗാനര്‍ മത്സരത്തില്‍ നിന്ന് താന്‍ മത്സരിക്കുമെന്നും തിവാരി വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് വാഹിനി പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. വസുന്ധരാജയെുടെ ഭരണം അഴിമതി നിറഞ്ഞതാണെന്നും എന്നാല്‍ അവരുടെ നടപടികളെ ചോദ്യം ചെയ്യാതെ ദേശീയ നേതൃത്വം മുട്ടുമടക്കിയെന്നും ഗനശ്യാം തിവാരി ആരോപിച്ചു.

സുഷമ വിസാമാതയെന്ന് സോഷ്യല്‍ മീഡിയ... പ്രതിരോധിച്ച് കോണ്‍ഗ്രസ്... സൈബര്‍ ആക്രമണം നടത്തിയത് ബിജെപി!!സുഷമ വിസാമാതയെന്ന് സോഷ്യല്‍ മീഡിയ... പ്രതിരോധിച്ച് കോണ്‍ഗ്രസ്... സൈബര്‍ ആക്രമണം നടത്തിയത് ബിജെപി!!

ദിലീപ് വിഷയത്തിൽ 'തനി സ്വഭാവം' കാണിച്ച 'അമ്മ' യ്ക്ക് മറുപടിയുമായി രശ്മി നായര്‍!ദിലീപ് വിഷയത്തിൽ 'തനി സ്വഭാവം' കാണിച്ച 'അമ്മ' യ്ക്ക് മറുപടിയുമായി രശ്മി നായര്‍!

English summary
Veteran Rajasthan MLA Ghanshyam Tiwari quits BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X