കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎച്ച്പി ഇന്ത്യയില്‍ തന്നെയല്ലേ...? കാലിക്കടത്തുകാരെ തല്ലിക്കോളൂ; ഒരുകാര്യം ശ്രദ്ധിച്ചാല്‍ മതി...

Google Oneindia Malayalam News

മീററ്റ്: കേരളത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നാണ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറയുന്നത്. കുമ്മനം നിലകൊള്ളുന്ന സംഘപരിവാറിന്റെ ഭാഗമായ വിശ്വഹിന്ദുപരിഷത്ത് പറയുന്ന കാര്യങ്ങളൊക്കെ അദ്ദേഹം കേള്‍ക്കുന്നുണ്ടോ എന്നാണ് സംശയം.

ഗോരക്ഷയുടെ പേരില്‍ ഗോ രക്ഷാ സേന പ്രവര്‍ത്തകര്‍ കാണിച്ച അതിക്രമങ്ങളില്‍ ഇപ്പോള്‍ തന്നെ പല ജീവനുകള്‍ പൊലിഞ്ഞുകഴിഞ്ഞു. എന്നിട്ടും തങ്ങളുടെ നിലപാട് മാറ്റാന്‍ അവര്‍ തയ്യാറല്ലെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാലിക്കടത്തുകാരെ തല്ലിക്കോളാനാണ് ഗോ രക്ഷാ സേന അവരുടെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. പക്ഷേ തല്ലുമ്പോള്‍ എല്ല് ഒടിയാതെ നോക്കണം എന്ന്!!!

Cow

ഉത്തര്‍ പ്രദേശിലേയും ഉത്തരാഖണ്ഡിലേയും ഗോരക്ഷകരുടെ യോഗത്തിലാണ് ഇത്തരം ഒരു നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. ഗോ സംരക്ഷണത്തിന് വിശ്വഹിന്ദു പരിഷത്തില്‍ നിന്ന് പുറത്തുള്ള യുവാക്കളെ കൂടി കൊണ്ടുവരണം എന്നാണ് സമിതി കേന്ദ്ര കമ്മിറ്റി അംഗമായ ഖേംചന്ദ് ആവശ്യപ്പെട്ടത്.

ഗോ രക്ഷാ സേനയുടെ മുന്നില്‍ പെട്ട ഒരു കാലിക്കടത്തുകാരനും അത് പിന്നീട് ആവര്‍ത്തിക്കാത്ത രീതിയില്‍ അവരെ കൈകാര്യം ചെയ്യണം എന്നാണ് ആഹ്വാനം. രാജ്യത്തെ രക്ഷിക്കാന്‍ മെയ്ക്ക് ഇന്‍ ഇന്ത്യയല്ല വേണ്ടത്, ഗോസംരക്ഷണമാണെന്നും ഖേംചന്ദ് പറഞ്ഞു.

ഗോം സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചതും ഖേംചന്ദിന് പിടിച്ചിട്ടില്ല. മോദി പറഞ്ഞതില്‍ പലതിനോടും തനിക്ക് വിയോജിപ്പുണ്ടെന്നാണ് ഖേംചന്ദ് പറയുന്നത്. പക്ഷേ നിയമം കൈയ്യിലെടുക്കരുത് എന്നത് അംഗീകരിക്കുന്നു. അതുകൊണ്ട് തന്നെ കാലിക്കടത്തുകാരെ കൈകാര്യം ചെയ്യുമ്പോള്‍ അവരുടെ എല്ലുകള്‍ പൊട്ടാതെ നോക്കണം എന്നും ഖേംചന്ദ് പറഞ്ഞു.

English summary
The Vishwa Hindu Parishad's (VHP) gau raksha vibhaag (cow protection department) has a piece of advice for young cow vigilantes on how to handle cattle smugglers — "Beat them up but don't break their bones".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X