കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാമിദ് അന്‍സാരിക്കെതിരേ വിഎച്ച്പി; അതൃപ്തി വളര്‍ത്തിയെന്ന്

  • By Ashif
Google Oneindia Malayalam News

ദില്ലി: മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരേ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ഹാമിദ് അന്‍സാരി കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതാണ് വിശ്വഹിന്ദു പരിഷത്തിന്റെ വിമര്‍ശനത്തിന് കാരണം. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വുമണ്‍സ് ഫ്രണ്ടും ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് കഴിഞ്ഞ ദിവസം അന്‍സാരി പങ്കെടുത്തത്.

Hamid

ഉപരാഷ്ട്രപതിയായിരുന്നപ്പോള്‍ തന്നെ മുസ്ലിംകള്‍ക്കിടയില്‍ അതൃപ്തി വളര്‍ത്തുകയാണ് അന്‍സാരി ചെയ്തിരുന്നതെന്ന് വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ കുറ്റപ്പെടുത്തി.

നിരോധിത സംഘടനയായ സിമിയുടെ പുതിയ രൂപമാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് സുരേന്ദ്ര ജെയിന്‍ ആരോപിച്ചു. നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെടുന്നുണ്ട്. കേരളത്തിലെ നിരവധി രാജ്യസ്‌നേഹികളെ വധിച്ചിട്ടുണ്ടെന്നും സുരേന്ദ്ര ജെയിന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

അതേസമയം, ദില്ലി കേന്ദ്രമായ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രതികരിച്ചു. തങ്ങള്‍ക്ക് പരിപാടിയുമായി ബന്ധമില്ലെന്നും അവര്‍ അറിയിച്ചു.

നേരത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ ഇസ്ലാമിക് ചെയറിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനം. പക്ഷേ, അവസാന നിമിഷം സര്‍വകലാശാല പിന്‍മാറി. തുടര്‍ന്നാണ് കോഴിക്കോട് വച്ച് പരിപാടി സംഘടിപ്പിച്ചത്.

English summary
VHP attack Ex vice president Hamid Ansari For Attending PFI events
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X