കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി വിജയനെ ഇവിടേക്ക് കാലെടുത്ത് വെയ്ക്കാന്‍ അനുവദിക്കില്ല', ഭീഷണിയുമായി വിശ്വ ഹിന്ദു പരിഷത്ത്

ഫെബ്രുവരി 25ന് ദക്ഷിണ കന്നഡ ജില്ലയില്‍ നടക്കുന്ന സാമുദായിക ഐക്യ റാലിയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നതിനെതിരെയാണ് വിഎച്ച്പിയുടെയും ബജ്‌റംഗ് ദളിന്റെയും പ്രതിഷേധം.

Google Oneindia Malayalam News

മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരു സന്ദര്‍ശനത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍. ഫെബ്രുവരി 25ന് ദക്ഷിണ കന്നഡ ജില്ലയില്‍ നടക്കുന്ന സാമുദായിക ഐക്യ റാലിയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നതിനെതിരെയാണ് വിഎച്ച്പിയുടെയും ബജ്‌റംഗ് ദളിന്റെയും പ്രതിഷേധം.

കേരളത്തിലെ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതിന് വേണ്ടിയാണ് സിപിഐഎം പ്രവര്‍ത്തിക്കുന്നത്. കേരള മുഖ്യമന്ത്രിയും അതിന് കൂട്ടുനില്‍ക്കുകയാണ്. ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്ന പാര്‍ട്ടിയുടെ നേതാവായതിനാലാണ് പിണറായി വിജയന്‍ മംഗളൂരുവില്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കുന്നതെന്ന് വിഎച്ച്പി നേതാവ് എംബി പുരാനിക് മാധ്യമങ്ങളോട് പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പിന്തുടാത്തതിന്റെ പേരില്‍ കേരള മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ മാത്രം പതിമൂന്നോളം പേരാണ് കൊല്ലപ്പെട്ടതെന്നും പുരാനിക് ചൂണ്ടിക്കാട്ടി.

25ന് ദക്ഷിണ കന്നഡ ജില്ലയില്‍...

25ന് ദക്ഷിണ കന്നഡ ജില്ലയില്‍...

ഫെബ്രുവരി 25നാണ് ദക്ഷിണ കന്നഡ ജില്ലയില്‍ വെച്ച് സാമുദായിക ഐക്യ റാലി നടക്കുന്നത്. ഈ റാലിയില്‍ പങ്കെടുക്കുന്നതിനും അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനുമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചിട്ടുള്ളത്. എന്നാല്‍ പിണറായി വിജയനെ ഒരു കാരണവശാലും പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ നിലപാട്.

സിപിഎമ്മിന്റെ മുഖ്യമന്ത്രി...

സിപിഎമ്മിന്റെ മുഖ്യമന്ത്രി...

കേരളത്തില്‍ സിപിഎം നേതൃത്വത്തില്‍ ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നു എന്നാരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ നേതാവായ കേരള മുഖ്യമന്ത്രിയെ ഒരു കാരണവശാലും മംഗളൂരുവില്‍ പ്രവേശിപ്പിക്കില്ലെന്നും, പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും വിഎച്ച്പി നേതാവ് എംബി പുരാനിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പിണറായി വിജയനെ പങ്കെടുപ്പിക്കില്ല...

പിണറായി വിജയനെ പങ്കെടുപ്പിക്കില്ല...

ആളുകളെ കൊലപ്പെടുത്തുന്ന പാര്‍ട്ടിയുടെ നേതാവായ പിണറായി വിജയനെ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്. സ്വന്തം സംസ്ഥാനത്തിലെ ക്രമസമാധാനം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയ മുഖ്യമന്ത്രിയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ മാത്രം പതിമൂന്നോളം ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും വിഎച്ചപി നേതാവ് ആരോപിച്ചു.

മുഖ്യമന്ത്രി പ്രതികരിച്ചില്ല...

മുഖ്യമന്ത്രി പ്രതികരിച്ചില്ല...

എന്നാല്‍ മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ് സന്ദര്‍ശനത്തിനിടെ സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പ് കാരണം മുഖ്യമന്ത്രി ചില പരിപാടികളില്‍ പങ്കെടുക്കാതെ മടങ്ങിയിരുന്നു.

English summary
VHP and Bajrang Dal on Monday expressed their opposition to Chief Minister Pinarayi Vijayan attending a public communal harmony rally in Dakshina Kannada district on February 25.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X