കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി സംഭവം: ആമിര്‍ ഖാനും ഷാരൂഖും മാപ്പ് പറയണമെന്ന് വിഎച്ച്പി

  • By Jisha
Google Oneindia Malayalam News

ലക്‌നൗ: ദാദ്രിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ അഖ്‌ലാക്കിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ഗോമാംസമാണെന്ന് കണ്ടെത്തിയതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാരും ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനും ഷാരൂഖ് ഖാനും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി. ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ച് ആമിര്‍ ഖാനും ഷാരൂഖ് ഖാനും തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയിരുന്നു. അഖ്‌ലാക്കിന്റെ വീട്ടിലുണ്ടായിരുന്നത് ഗോമാംസമാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വിഎച്ച്പി സംഭവത്തില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയവര്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കും യുപി സര്‍ക്കാരിനുമെതിരെ രംഗത്തെത്തിയിട്ടുള്ളത്.

അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് ഗോമാംസമല്ലെന്ന് പറഞ്ഞ യുപി സര്‍ക്കാര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് മനഃപ്പൂര്‍വ്വം ആറ് മാസത്തോളം പൂഴ്ത്തിവയ്ക്കുകയായിരുന്നുവെന്നും എന്നിരുന്നാലും സത്യം പുറത്തുവന്നുവെന്നും വിഎച്ച്പി നേതാവ് സുരേന്ദ്ര ജയിന്‍ അവകാശപ്പെടുന്നു.

ദാദ്രി സംഭവം ഹിന്ദുക്കളെയും ഹിന്ദുത്വ സംഘടനകളെയും മോശമായി ചിത്രീകരിക്കാനാണ് ഉപയോഗിച്ചത്. അതുവഴി മുഴുവന്‍ ഹിന്ദു സമൂഹവും അസഹിഷ്ണുതയുള്ളവരാണെന്ന് മുദ്രകുത്തപ്പെട്ടു. അതിനാല്‍ രാജ്യത്തെ ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തിയതില്‍ യുപി സര്‍ക്കാര്‍ മാപ്പപേക്ഷിക്കണമെന്നാണ് വിഎച്ച്പി ആവശ്യപ്പെടുന്നതെന്നും ജയിന്‍ കൂട്ടിച്ചേര്‍ത്തു. യുപി സര്‍ക്കാര്‍ വര്‍ഗ്ഗീയതയുള്ള സര്‍ക്കാരായി മാറിക്കഴിഞ്ഞുവെന്ന് ആരോപിക്കുന്ന വിഎച്ച്പി രാജ്യവിരുദ്ധ ഫത് വകള്‍ പുറത്തിറക്കുന്നവര്‍ക്കെതിരെയും ഭീകരവാദത്തെ പിന്തുണക്കുന്നതിനായി രാമനവമി ദിനത്തില്‍ ഹിന്ദുക്കളുടെ ആചാരങ്ങള്‍ തടസ്സപ്പെടുത്തിയവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരായാണ് കാണുന്ന സമീപനമാണ് യുപി സര്‍ക്കാരിന്റേതെന്നും ജെയിന്‍ ആരോപിക്കുന്നു.

aamir-khan

ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയവര്‍ മാപ്പപേക്ഷിക്കുകയും പുരസ്‌കാരങ്ങള്‍ തിരികെ വാങ്ങിക്കുകയും ചെയ്യണം. ഹിന്ദുക്കള്‍ അസഹിഷ്ണുക്കളാണെന്ന് ചിത്രീകരിക്കുന്നതിനുള്ള ഗൂഡാലോചനയാണ് അതിന് പിന്നില്‍ നടന്നതെന്നും ജെയിന്‍ ആരോപിക്കുന്നു. ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനെയും ഷാരൂഖ് ഖാനെയും ആക്രമിക്കുന്ന വിഎച്ച്പി ഇരുവരും ഗൂഡാലോചനയുടെ ഭാഗമായിരുന്നുവെന്നും സ്ഥാപിക്കുന്നു. ഹിന്ദുക്കളുടെ സ്‌നേഹം തിരിച്ചറിയുന്നവര്‍ രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറയില്ല. എന്നാല്‍ ഇപ്പോള്‍ ഹിന്ദുക്കളോട് മാപ്പപേക്ഷ നടത്താനുള്ള അവസരമാണ് ലഭിച്ചിട്ടുള്ളതെന്നും ജെയിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

English summary
VHP demands apology from UP govt, SRK, Aamir others on dadri lynching case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X