കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്ര നിര്‍മാണത്തിന് നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ്; ദില്ലിയില്‍ വിഎച്ച്പി റാലി

Google Oneindia Malayalam News

ദില്ലി: രാമക്ഷേത്ര നിര്‍മാണത്തിന് ഏക മാര്‍ഗം നിയമം കൊണ്ടുവരലാണെന്ന് ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. ദില്ലി രാംലീല മൈതാനിയില്‍ വിഎച്ച്പി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മതവിഭാഗവുമായി സംഘര്‍ഷത്തിലേര്‍പ്പെടാന്‍ നാം ആഗ്രഹിക്കുന്നില്ല. ആരോടും യാചിക്കുകയുമില്ല. എന്നാല്‍ വികാരം പ്രകടിപ്പിക്കും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഏക മാര്‍ഗം നിയമം കൊണ്ടുവരലാണ്. ആഗ്രഹം സഫലീകരിക്കുംവരെ പ്രസ്ഥാനം തുടരുമെന്നും ഭയ്യാജി ജോഷി പറഞ്ഞു.

Vhp

നവംബര്‍ 25ന് സമാനമായ സമ്മേളനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് സ്ഥലങ്ങളില്‍ വിഎച്ച്പി സംഘടിപ്പിച്ചിരുന്നു. അയോധ്യ, നാഗ്പൂര്‍, മംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു സമ്മേളനം. ക്ഷേത്ര നിര്‍മാണത്തിന് നിമയം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമ്മേളനങ്ങള്‍. ചൊവ്വാഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് വിഎച്ച്പി.

വിഎച്ച്പി അധ്യക്ഷന്‍ വിഷ്ണു സദാശിവ കോക്‌ജെ, അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ എന്നിവരടക്കമുള്ള നേതാക്കള്‍ രാംലീല മൈതാനിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട വാഗ്ദാനം പാലിക്കുംവരെ മോദിയെ പ്രധാനമന്ത്രി പദവി വിട്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഹരിദ്വാറില്‍ നിന്നുള്ള സ്വാമി ഹന്‍സ്‌ദേവ് ആചാര്യ പറഞ്ഞു.

തെലങ്കാനയില്‍ കിങ് മേക്കറാകാന്‍ ബിജെപി; ടിആര്‍എസിന് പിന്തുണ, കോണ്‍ഗ്രസിനെ തടയാന്‍ പുതിയ സഖ്യംതെലങ്കാനയില്‍ കിങ് മേക്കറാകാന്‍ ബിജെപി; ടിആര്‍എസിന് പിന്തുണ, കോണ്‍ഗ്രസിനെ തടയാന്‍ പുതിയ സഖ്യം

റാലിയോട് അനുബന്ധിച്ച് ദില്ലയില്‍ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇനിയും രണ്ട് മഹാസമ്മേളനങ്ങള്‍ വിഎച്ച്പി സംഘടിപ്പിക്കും. ഒന്ന് ജനുവരി 31നും മറ്റൊന്ന് ഫെബ്രുവരി ഒന്നിനുമായിരിക്കും. അയോധ്യയില്‍ സംഘടിപ്പിച്ച വിഎച്ച്പി റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ശിവസേനയും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് റാലി സംഘടിപ്പിച്ചിരുന്നു.

English summary
VHP ‘Dharam Sansad’ rally in Delhi: Making law only option for Ram Temple, says RSS executive head
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X