കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിഷയത്തില്‍ നാലുമാസത്തേക്ക് പ്രക്ഷോഭങ്ങള്‍ക്കില്ലെന്ന് വിഎച്ച്പി

  • By Desk
Google Oneindia Malayalam News

ദില്ലി: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുറവിളി കൂട്ടുന്ന വിശ്വഹിന്ദു പരിഷത്ത് വ്യത്യസ്ത തീരുമാനവുമായി രംഗത്ത്. ബിജെപി അയോധ്യയിലെ 67 ഏക്കര്‍ രാമക്ഷേത്ര ഭൂമി വിട്ട് നല്കാന്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നാലു മാസത്തേക്ക് അയോധ്യ വിഷയത്തില്‍ പ്രക്ഷോഭം പാടില്ലെന്ന് വിഎച്ച്പിയുടെ തീരുമാനം. രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ട് രാജ്യമൂടനീളം ധര്‍മ്മ സഭ സംഘടിപ്പിക്കുകയും രാമക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്രത്തോട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആവശ്യപ്പെടുകയും പ്രയാഗ് രാജ് കുംഭമേളയില്‍ ധര്‍മ്മ സന്‍സദ് നടത്തുകയും ചെയ്ത വിശ്വ ഹിന്ദു പരിഷത്ത് ലോകസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു മാസത്തേക്ക് ഈ വിഷയത്തില്‍ യാതോരു പ്രക്ഷോഭവും പാടില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്.


ബിജെപി നയിക്കുന്ന എന്‍ഡിഎ സുപ്രീം കോടതിയില്‍ ഭൂമി വിട്ട് നല്‍കാന്‍ സമീപിച്ചതിന് ഒരാഴ്ച്ച കഴിഞ്ഞതോടെയാണ് ലോകസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിഎച്ച്പി ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടത്. രാം ജന്മഭൂമി ന്യാസ് എന്ന രാമ ജന്മഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ക്കാണ് ഭൂമി വിട്ട് നല്‍കേണ്ടത്. പ്രയാഗ് രാജില്‍ നടന്ന ധര്‍മ്മ സന്‍സദിലാണ് വിഎച്ച്പി ഇതരത്തില്‍ ഒരു തീരുമാനം എടുത്തത്.

vhp646-143261

രാമക്ഷേത്ര വിഷയത്തില്‍ അടുത്ത നാലു മാസത്തിലേക്ക് യാതോരു രീതിയിലുള്ള പ്രക്ഷോഭവും പാടില്ലെന്ന തീരുമാനം കൈക്കൊണ്ടതായി വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. ലോകസഭ തിരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ ഇത്തരത്തില്‍ ഉള്ള ആവശ്യം തിരഞ്ഞെടുപ്പ് സഹതാപം ലക്ഷ്യമാക്കി കൊണ്ടുള്ളതാണെന്നാണ് വിഎച്ച്പി പറയുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തെ രാഷ്ട്രീയ വിഷയമാക്കേണ്ട കാര്യമില്ലെന്നാണ് വിഎച്ച്പിയുടെ നയം. ഇതോടെ വിഷയം വരുന്ന തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിഷയത്തില്‍ നിന്ന് രക്ഷ നേടിയെന്ന് കണക്കാക്കം.


സുപ്രീം കോടതി തീരുമാനം എന്തായാലും സന്യാസി സമൂഹത്തോട് ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നാണ് വിഎച്ച്പി പറയുന്നത്. ഈ സമയത്ത് ക്ഷേത്രത്തിനായി ഏതെങഅകിലും രീതിയിലുള്ള പ്രക്ഷോഭം നടത്തിയാല്‍ അത് രാഷ്ട്രീയ പാര്‍ട്ടിയെ സഹായിക്കാന്‍ ഉതകുന്നതാണെന്നാണ് പറയുന്നു. പവിത്രമായ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നത് കണ്ട് നില്‍ക്കാന്‍ ആകില്ലെന്നും വിഎച്ച്പി പറയുന്നു.

English summary
VHP hold the agitation for Ram temple in Ayodhya for four years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X