കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം ഖാന്റെ നാവറുത്താല്‍ 50 ലക്ഷം രൂപ പാരിതോഷികം!!!വിഎച്ച്പി നേതാവിന്റെ വിവാദ പ്രസ്താവന!!!

അസം ഖാന്‍ ഇന്ത്യ വിടണമെന്നും പരാമര്‍ശം

Google Oneindia Malayalam News

ലക്‌നൗ: മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ നാവ് പിഴുതു കൊണ്ടു വരുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന്
വിശ്വഹിന്ദു പരിഷത് നേതാവ് രാജേഷ് കുമാര്‍ അശ്വതി. സൈനികര്‍ക്കെതിരെ അസം ഖാന്‍ നടത്തിയ അപകീര്‍ത്തിപരമായ പ്രസ്താവനയാണ് വിഎച്ച്പി നേതാവിനെ ചൊടിപ്പിച്ചത്. അസം ഖാനെതിരെ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലാ കളക്ടറേറ്റില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് വിവാദ പരാമര്‍ശം. വിഎച്ച്പിയുടെ ജില്ലാ സെക്രട്ടറിയാണ് രാജേഷ് കുമാര്‍ അശ്വതി. പ്രതിഷേധക്കാര്‍ കളക്ടറേറ്റ്‌നു മുന്നില്‍ അസം ഖാന്റെ കോലം കത്തിച്ചു.

സൈനികര്‍ക്കെതിരായ മോശം പരാമര്‍ശത്തിന്റെ പേരില്‍ അസം ഖാനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.കശ്മീര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ സൈനികരാല്‍ ബലാത്സംഗം ചെയ്യപ്പെടാറുണ്ടെന്നും ബലാത്സംഗത്തെ ചെറുക്കാന്‍ സൈനികരുടെ സ്വകാര്യ അവയവങ്ങള്‍ സ്ത്രീകള്‍ മുറിച്ചു നീക്കിയിട്ടുണ്ടെന്നുമായിരുന്നു രണ്ടു ദിവസം മുന്‍പു നടന്ന പൊതുപരിപാടിക്കിടെ അസം ഖാന്‍ പറഞ്ഞത്. പ്രസ്താവന വന്‍ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. മോശം പരാമര്‍ശത്തിന്റെ പേരില്‍ അസം ഖാന്‍ ലജ്ജിക്കേണ്ടി വരുമെന്നും ജീവന്‍ രക്ഷിക്കണമെങ്കില്‍ ഇന്ത്യ വിടണമെന്നും അശ്വതി കുമാര്‍ പറഞ്ഞു.

സൈന്യത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം:അസം ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് സൈന്യത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം:അസം ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

asamkhan

മുന്‍പും സമാനമായ വിവാദ പ്രസ്താവനകള്‍ നടത്തി അസം ഖാന്‍ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലയില്‍ രണ്ടു പെണ്‍കുട്ടികളെ യുവാക്കള്‍ ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ ആക്രമിക്കപ്പെടാതിരിക്കണമെങ്കില്‍ സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന് അസം ഖാന്‍ പ്രസ്താവിച്ചിരുന്നു. മുസ്ലീങ്ങളല്ലാത്തവര്‍ മുത്തലാഖ് വിഷയത്തില്‍ ഇടപെടേണ്ടെന്നും അത് തങ്ങള്‍ മുസ്ലീങ്ങള്‍ക്ക് വിടണമെന്നും അസം ഖാന്‍ പറഞ്ഞിരുന്നു.

English summary
Rajesh Kumar Awasthi, who is VHP district secretary, made the statements while protesting in Shahjahanpur along with other lawyers at the district collectorate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X