കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശോക് സിംഗാള്‍ വെന്റിലേറ്ററില്‍; നില അതീവഗുരുതരം

  • By Muralidharan
Google Oneindia Malayalam News

ഗുഡ്ഗാവ്: വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സിംഗാളിനെ ഗുഡ്ഗാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച മുതല്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് 89 കാരനായ സിംഗാള്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്.

ഹൃദയത്തിനും വൃക്കയ്ക്കുമാണ് സിംഗാളിന് തകരാറുള്ളത്. ശ്വാസതടസ്സവുമുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കണ്ണ് തുറന്ന് നോക്കുന്നുണ്ടെങ്കിലും എന്തെങ്കിലും സംസാരിക്കാനോ പ്രതികരിക്കാനോ അദ്ദേഹത്തിന് പറ്റുന്നില്ല. മൂന്ന് ദിവസമായിട്ടും മരുന്നുകളോട് പ്രതികരിക്കുന്നതിന്റെ സൂചനകളുമില്ല. വെള്ളിയാഴ്ചയാണ് സിംഗാളിനെ സെക്ടര്‍ 38ലുള്ള മെഡിസിറ്റി ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റിയത്.

ashok-singhal

സിംഗാളിന്റെ സ്ഥിതി ആശങ്കാജനകമാണ് എന്ന് വി എച്ച് പി ഒരു പ്രസ്താവനയില്‍ അറിയിച്ചു. ബി ജെ പി പ്രസിഡണ്ട് അമിത് ഷാ, കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ബി ജെ പി ജനറല്‍ സെക്രട്ടറി രാംലാല്‍ എന്നിവര്‍ ശനിയാഴ്ച ആശുപത്രിയിലെത്തിയിരുന്നു. ഹരിയാന ഗവര്‍ണര്‍ കപ്തന്‍ സിംഗ് സോളങ്കി, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, ഉമാഭാരതി എന്നിവര്‍ ഞായറാഴ്ച ആശുപത്രിയിലെത്തിയെങ്കിലും സിംഗാളിനെ കാണാന്‍ കഴിഞ്ഞില്ല.

English summary
Vishwa Hindu Parishad (VHP) leader Ashok Singhal who was admitted to the Medanta Hospital here has been put on life support system and his condition is serious.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X