അയോധ്യയിലെ രഥം നിലച്ചു; അശോക് സിംഗാള്‍ അന്തരിച്ചു!
ഗുഡ്ഗാവ്: മുതിര്‍ന്ന വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍ അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. 89 വയസ്സായിരുന്നു. ഹൃദയത്തിനും വൃക്കയ്ക്കും തകരാറിനെത്തുടര്‍ന്ന് ഞായറാഴ്ച മുതല്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു സിംഗാള്‍.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ തള്ളിനീക്കിയത്. ഹൃദയത്തിനും വൃക്കയ്ക്കും തകരാറുളളതിന് പുറമേ സിംഗാളിന് ശ്വാസതടസ്സവുമുള്ളതായി ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിംഗാളിനെ സെക്ടര്‍ 38ലുള്ള മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.

മരണം 2.24ന്
ഉച്ചതിരിഞ്ഞ് 2.24നാണ് അശോക് സിംഗാള്‍ അന്തരിച്ചത് - വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ അറിയിച്ചു. 1926 സെപ്തംബര്‍ 15ന് ആഗ്രയിലായിരുന്നു സിംഗാളിന്റെ ജനനം.

ആരായിരുന്നു സിംഗാള്‍
വി എച്ച് പിയുടെ അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡണ്ടായിരുന്നു സിംഗാള്‍. അനാരോഗ്യത്തെ തുടര്‍ന്ന് 2011 ല്‍ സ്ഥാനമൊഴിഞ്ഞു. എന്നാല്‍ മരിക്കുന്നതിന് ഒരുമാസം മുന്‍പ് വരെയും സംഘടനാ പ്രവര്‍ത്തനത്തില്‍ അദ്ദേഹം സജീവമായിരുന്നു.

എഞ്ചിനീയര്‍
ബെനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദമെടുത്തു. ചെറുപ്പത്തിലേ ആര് എസ് എസില്‍ സജീവമായിരുന്നു

രാമജന്മഭൂമി പ്രശ്നം
അയോധ്യയിലെ രാമജന്മഭൂമി പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അശോക് സിംഗാളിന് കാര്യമായ പങ്കുണ്ട്. 1984 ല്‍ നടന്ന വി എച്ച് പി ധര്‍മ സന്‍സാദിലാണ് രാമജന്മഭൂമി പ്രക്ഷോഭം ഇന്ന് കാണുന്ന തരത്തിലേക്ക് ഉയരുന്നത് തന്നെ.

എല്ലാം സിഗാളിലൂടെ
വൈകാതെ സിംഗാള്‍ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുഖ്യ സൂത്രധാരനായി മാറി. മരണത്തിന് രണ്ട് മാസം മുന്‍പും അയോധ്യയില്‍ രാമക്ഷേത്രം എത്രയും വേഗം കെട്ടണമെന്ന് സിംഗാള്‍ ആവശ്യപ്പെട്ടിരുന്നു.
-
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications