കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയിലെ രഥം നിലച്ചു; അശോക് സിംഗാള്‍ അന്തരിച്ചു!

  • By Muralidharan
Google Oneindia Malayalam News

ഗുഡ്ഗാവ്: മുതിര്‍ന്ന വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍ അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. 89 വയസ്സായിരുന്നു. ഹൃദയത്തിനും വൃക്കയ്ക്കും തകരാറിനെത്തുടര്‍ന്ന് ഞായറാഴ്ച മുതല്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു സിംഗാള്‍.

ashok-singhal

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ തള്ളിനീക്കിയത്. ഹൃദയത്തിനും വൃക്കയ്ക്കും തകരാറുളളതിന് പുറമേ സിംഗാളിന് ശ്വാസതടസ്സവുമുള്ളതായി ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിംഗാളിനെ സെക്ടര്‍ 38ലുള്ള മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.

മരണം 2.24ന്

മരണം 2.24ന്

ഉച്ചതിരിഞ്ഞ് 2.24നാണ് അശോക് സിംഗാള്‍ അന്തരിച്ചത് - വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ അറിയിച്ചു. 1926 സെപ്തംബര്‍ 15ന് ആഗ്രയിലായിരുന്നു സിംഗാളിന്റെ ജനനം.

ആരായിരുന്നു സിംഗാള്‍

ആരായിരുന്നു സിംഗാള്‍

വി എച്ച് പിയുടെ അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡണ്ടായിരുന്നു സിംഗാള്‍. അനാരോഗ്യത്തെ തുടര്‍ന്ന് 2011 ല്‍ സ്ഥാനമൊഴിഞ്ഞു. എന്നാല്‍ മരിക്കുന്നതിന് ഒരുമാസം മുന്‍പ് വരെയും സംഘടനാ പ്രവര്‍ത്തനത്തില്‍ അദ്ദേഹം സജീവമായിരുന്നു.

എഞ്ചിനീയര്‍

എഞ്ചിനീയര്‍

ബെനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദമെടുത്തു. ചെറുപ്പത്തിലേ ആര്‍ എസ് എസില്‍ സജീവമായിരുന്നു

രാമജന്മഭൂമി പ്രശ്‌നം

രാമജന്മഭൂമി പ്രശ്‌നം

അയോധ്യയിലെ രാമജന്മഭൂമി പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അശോക് സിംഗാളിന് കാര്യമായ പങ്കുണ്ട്. 1984 ല്‍ നടന്ന വി എച്ച് പി ധര്‍മ സന്‍സാദിലാണ് രാമജന്മഭൂമി പ്രക്ഷോഭം ഇന്ന് കാണുന്ന തരത്തിലേക്ക് ഉയരുന്നത് തന്നെ.

എല്ലാം സിഗാളിലൂടെ

എല്ലാം സിഗാളിലൂടെ

വൈകാതെ സിംഗാള്‍ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുഖ്യ സൂത്രധാരനായി മാറി. മരണത്തിന് രണ്ട് മാസം മുന്‍പും അയോധ്യയില്‍ രാമക്ഷേത്രം എത്രയും വേഗം കെട്ടണമെന്ന് സിംഗാള്‍ ആവശ്യപ്പെട്ടിരുന്നു.

English summary
Vishwa Hindu Parishad leader Ashok Singhal passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X