കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ വിഎച്ച്പി നേതാവിനെ അടിച്ചുകൊന്നു; ദൃശ്യം അജ്ഞാതന്‍ വീഡിയോയില്‍ പകര്‍ത്തി

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിഎച്ച്പി നേതാവിനെ അടിച്ചും വെടിവച്ചും കൊലപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യം ചിലര്‍ മൊബൈലില്‍ പകര്‍ത്തിയതോടെയാണ് ദേശീയ തലത്തില്‍ ചര്‍ച്ചയായത്. മധ്യപ്രദേശിലെ ഹോഷംഗാബാദ് ജില്ലയിലാണ് കൊലപാതകം നടന്നത്. വിഎച്ച്പിയുടെ ഗോസംരക്ഷണ വിഭാഗത്തിന്റെ ജില്ലാ നേതാവ് രവി വിശ്വകര്‍മയാണ് കൊല്ലപ്പെട്ടത്. 35കാരനായ ഇയാള്‍ക്ക് ഒട്ടേറെ ശത്രുക്കളുണ്ടെന്നാണ് വിവരം.

ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് വിഎച്ച്പിയുമായി ബന്ധമുള്ളവര്‍ ആരോപിക്കുന്നു. മുഖംമൂടി ധരിച്ചെത്തിയരാണ് അക്രമം നടത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ....

Recommended Video

cmsvideo
‘Take whatever action you want to’: Priyanka Gandhi dares UP govt | Oneindia Malayalam
കാറില്‍ യാത്ര ചെയ്യവെ...

കാറില്‍ യാത്ര ചെയ്യവെ...

ഹോഷംഗാബാദില്‍ നിന്ന് രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം കാറില്‍ നാട്ടിലേക്ക് വരികയായിരുന്നു രവി വിശ്വകര്‍മ. പപരിയ ടൗണിനോട് ചേര്‍ന്ന പ്രദേശത്ത് വച്ചാണ് കാര്‍ ചിലര്‍ തടഞ്ഞത്. ഭോപ്പാലില്‍ നിന്ന 150 കിലോമീറ്റര്‍ അകലെയാണ് പപരിയ. മൂര്‍ച്ചയേറിയ ആയുധമാണ് അക്രമി സംഘം കൊലപാതകത്തിന് ഉപയോഗിച്ചത്.

വെടിയുതിര്‍ത്തു

വെടിയുതിര്‍ത്തു

കാര്‍ തടഞ്ഞു നിര്‍ത്തിയ സംഘം രവി വിശ്വകര്‍മയ്ക്ക് കൂടെയുണ്ടായിരുന്നവരെ ഇരുമ്പ് ദണ്ഡ് ഉപയഗിച്ച് മര്‍ദ്ദിച്ചു. പരിക്കുകളോടെ ഇവര്‍ ഓടിരക്ഷപ്പെട്ടു. ഇതിനിടെയാണ് സംഘം രണ്ടുതവണ വെടിയുതിര്‍ത്തത്. ഒന്ന് രവി വിശ്വകര്‍മയുടെ മാറില്‍ തറച്ചു. ഇയാള്‍ സംഭവസ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.

10 പേര്‍ക്കെതിരെ കേസ്

10 പേര്‍ക്കെതിരെ കേസ്

കൊലപാതകം ഉറപ്പാക്കാന്‍ അക്രമികള്‍ തുടര്‍ച്ചയായി മര്‍ദ്ദിച്ചുവെന്നാണ് പോലീസ് ഓഫീസര്‍ സതീഷ് അന്‍ദ്വാന്‍ പറയുന്നത്. രവി വിശ്വകര്‍മയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമികള്‍ സംഭവസ്ഥലം വിട്ടത്. 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആരെയും പിടിച്ചിട്ടില്ല.

വീഡിയോ പകര്‍ത്തിയത്...

വീഡിയോ പകര്‍ത്തിയത്...

നേരത്തെ ശത്രുതയുള്ളവരായിരിക്കും കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. നേരത്തെ പല അക്രമ സംഭവങ്ങളിലും ആരോപണ വിധേയനായിരുന്നു രവി വിശ്വകര്‍മ. കൊലപാതകത്തിന്റെ വീഡിയോ ദൂരെ നിന്ന് ഒരാള്‍ പകര്‍ത്തിയതാണ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവതി വീഡിയോ എടുക്കേണ്ട, നമുക്ക് പോകാം എന്നെല്ലാം പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

പാലത്തിന് അടുത്തുവച്ച്

പാലത്തിന് അടുത്തുവച്ച്

എട്ട് പേര്‍ അക്രമി സംഘത്തിലുണ്ടെന്നാണ് വീഡിയോയില്‍ തെളിയുന്നത്. ചിലര്‍ മുഖം മറച്ചിട്ടുണ്ട്. ഒരു പാലത്തിന് അടുത്തുവച്ചാണ് കാര്‍ ഇവര്‍ തടഞ്ഞത്. കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ത്തു. ശേഷമാണ് മര്‍ദ്ദിച്ചതും വെടിയുതിര്‍ത്തതും. തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധവുമായി ആക്രമിക്കുകയും ചെയ്തു.

വിഎച്ച്പിയുടെ പ്രതികരണം

വിഎച്ച്പിയുടെ പ്രതികരണം

ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് വിഎച്ച്പിയുടെ പ്രാദേശിക നേതാവ് ഗോപാല്‍ സോണി പറഞ്ഞു. ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് രവി വിശ്വകര്‍മ പ്രവര്‍ത്തിച്ചിരുന്നത്. വിശദമായ അന്വേഷണം നടത്തണമെന്നും ഗോപാല്‍ സോണി ആവശ്യപ്പെട്ടു. ഗോവധ നിരോധനമുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ ഗോസംരക്ഷണം എന്ന പേരില്‍ വ്യാപകമായ അക്രമവും ഇവിടെ പതിവാണ്.

ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...

ബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെ

77ല്‍ നിന്ന് 65ലേക്ക്; 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞു77ല്‍ നിന്ന് 65ലേക്ക്; 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞു

English summary
VHP Leader Killed in Madhya Pradesh; Police describes what happened in Hoshangabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X