ബ്ലഡ് 4 ഇന്ത്യ, മൊബൈല്‍ ആപ്പുമായി തൊഗാഡിയ
അഹമ്മദാബാദ്: ഇന്ത്യയ്ക്ക് വേണ്ടി രക്തം നല്‍കൂ - പറയുന്നത് മറ്റാരുമല്ല, വിശ്വ ഹിന്ദു പരിഷത് പ്രവീണ്‍ ദാസ് തൊഗാഡിയയാണ്. മാതൃഭൂമിക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയല്ല, രക്തദാനത്തിന്റെ സന്ദേശവുമായി ഇന്ത്യ ഹെല്‍ത്ത് ലൈന്‍ തയ്യാറാക്കിയ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുകയായിരുന്നു അദ്ദേഹം.
ബ്ലഡ് ഫോര്‍ ഇന്ത്യ എന്നാണ് എന്നാണ് മൊബൈല്‍ ആപ്പിന് പേരിട്ടിരിക്കുന്നത്. രക്തം നല്കാന് തയ്യാറുള്ളവരും സ്വീകരിക്കുന്നവരും തമ്മിലുള്ള അകലം കുറക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായകമാകും എന്ന് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. സര്‍ജിക്കല്‍ ഓങ്കോളജിയില്‍ മാസ്റ്റര്‍ ബിരുദമുള്ള തൊഗാഡിയ അഹമ്മദാബാദിലെ ധന്വന്തരി ആശുപത്രിയില്‍ 14 വര്‍ഷത്തോളം സര്‍ജനായിരുന്നു.

രക്തം എന്നത് ജീവിതമാണ്. രക്തം ദാനം ചെയ്യുന്നതിലൂടെ നിങ്ങള്‍ ദാനം ചെയ്യുന്നത് ജീവിതം തന്നെയാണ്. ജീവനുകള്‍ രക്ഷിക്കാനുളള പുണ്യമാണ് ബ്ലഡ് ഫോര്‍ ഇന്ത്യ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുതരുന്നത് - ഇന്ത്യ ഹെല്‍ത്ത് ലൈന്‍ എന്ന സംരംഭത്തിന്റെ ദേശീയ പ്രസിഡണ്ട് കൂടിയായ പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. വര്‍ഷം തോറും രക്തദാന ക്യാംപെയ്നിംഗ് നടത്താനും ഇന്ത്യ ഹെല്‍ത്ത് ലൈന്‍ പദ്ധതിയുണ്ട്.
സ്മാര്‍ട്ട് ഫോണില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് രക്തദാനത്തിനുള്ള ഗ്രൂപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. രക്തം ആവശ്യമുണ്ടെങ്കില്‍ ഗ്രൂപ്പില്‍ നിന്നും അത് കണ്ടെത്താനും സാധിക്കും. അവസാന നിമിഷം വരെ കാത്തിരിക്കേണ്ട കാര്യമില്ല. നല്ല ശമരിക്കാരനായി എല്ലാവരും ബ്ലഡ് ഫോര്‍ ഇന്ത്യ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രവീണ്‍ തൊഗാഡിയ അഭ്യര്‍ഥിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications