കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദ് ആരോപിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിഎച്ച്പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം!

  • By Aami Madhu
Google Oneindia Malayalam News

രാജ്യത്ത് മുന്‍പെങ്ങുമില്ലാത്ത വിധം മുസ്ലീം വിദ്വേഷവും വര്‍ഗീയതയും പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. ഇത്തരം നീക്കങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്നതാവട്ടെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിലാണ് മുസ്ലീംങ്ങളൊന്നാകെ തീവ്രവാദികളാണെന്നും ലൗ ജിഹാദിന്റെ വക്താക്കളാണ് എന്നുമുള്ള തരത്തിലാണ് പ്രചാരണം നടക്കുന്നത്.

ഹിന്ദുമത വിശ്വാസികള്‍ക്കിടയില്‍ മുസ്ലീങ്ങളെക്കുറിച്ച് ഭീതിയും ആശങ്കയുമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും കൂടി വരുന്നുണ്ട്. ലൗജിഹാദെന്ന് ആരോപിച്ച് മീററ്റില്‍ കഴിഞ്ഞ ദിവസം ഒരു കൂട്ടം വിഎച്ച്പി പ്രവര്‍ത്തകര്‍ വീണ്ടും ഗുണ്ടായിസം നടത്തിയിരിക്കുകയാണ്. വീട്ടില്‍ യുവാവിനൊപ്പം ഉണ്ടായിരുന്ന ഹിന്ദു യുവതിയെ ആണ് വിഎച്ച്പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആക്രമിച്ചത്. സംഭവം ഇങ്ങനെ

 പഠിക്കുമ്പോള്‍

പഠിക്കുമ്പോള്‍

മുസ്ലീം വിശ്വാസിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പഠിക്കാന്‍ എത്തിയ ഹിന്ദു വിദ്യാര്‍ത്ഥിയെ ആണ് ഒരു കൂട്ടം വിഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രിമിച്ചത്. വീട്ടില്‍ കയറി ബലം പ്രയോഗിച്ച് ഇരുവരേയും പൊതു ഇടത്ത് വെച്ച് അപമാനിച്ചു.

 പോലീസ് സ്റ്റേഷനില്‍

പോലീസ് സ്റ്റേഷനില്‍

പിന്നീട് രണ്ട് പേരേയും മര്‍ദ്ദിച്ച പ്രവര്‍ത്തകര്‍ യുവതിയെ കെട്ടിയിടുകയും ചെയ്തു. ലൗ ജിഹാദ് നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് രണ്ട് പേരേയും റോഡിലൂടെ പരസ്യമായി നടത്തിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

 മാധ്യമപ്രവര്‍ത്തകര്‍

മാധ്യമപ്രവര്‍ത്തകര്‍

പിന്നാലെ മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തി ഇരുവരുടേയും ചിത്രം പകര്‍ത്താന്‍ ആവശ്യപ്പെട്ടു. വിഎച്ച്പി പ്രവര്‍ത്തകരുടെ ആക്രമം തുടര്‍ന്നതോടെ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

 നിയന്ത്രിച്ചു

നിയന്ത്രിച്ചു

പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം കൂടുതല്‍ പേരെ സ്റ്റേഷനില്‍ എത്തിച്ച് സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു. വെകീട്ടോടെ പെണ്‍കുട്ടിയ െരക്ഷിിതാക്കള്‍ക്കൊപ്പം വിട്ടു.

 വീഡിയോ

വീഡിയോ

യുവാവിനേയും പറഞ്ഞ് വിട്ടെങ്കിലും അക്രമം നടത്തിയ ആരേയും പോലീസ് ഇതുവരേയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട ചിലരുടെ ഫോട്ടോകളും വീഡിയോകകളും ലഭിച്ചിട്ടുണ്ട്.

 പ്രതികരണം

പ്രതികരണം

സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുനെന്ന് പോലീസ് സൂപ്രണ്ട് രണ്‍വിജയ് സിങ്ങ് സിങ്ങ് പറഞ്ഞു. നിയമം കൈയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 സുപ്രീം കോടതി

സുപ്രീം കോടതി

അതേസമയം സംഭവത്തെ ന്യായീകരിച്ച് വിഎച്ച്പി നേതാവ് മനീഷ് കുമാര്‍ രംഗത്ത് എത്തി. സമൂഹത്തില്‍ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാത്ന്ത്രം ഒരുപക്ഷേ സുപ്രീം കോടതി നല്‍കിയിട്ടുണ്ടാവും എന്നാല്‍ അതിന് ഞങങ്ങള്‍ അനുവദിക്കില്ല.

 ലൗജിഹാദ്

ലൗജിഹാദ്

ഹിന്ദു പെണ്‍കുട്ടിയെ ട്രാപ്പില്‍ പെടുത്താനായിരുന്നു ആ മുസ്ലീം യുവാവ് ശ്രമിച്ചത്. ലൗജിഹാദില്‍ പെടുത്തി ആ പെണ്‍കുട്ടിയുടെ ജൂലിതം ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും മനീഷ് പറഞ്ഞു.

English summary
VHP men in UP’s Meerut barge into medical student’s house, manhandle him and female classmate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X