ഗംഗയിലെ വഞ്ചി തുഴച്ചില്‍ അശ്ലീലം; നിരോധിക്കണമെന്ന് വിഎച്ച്പി
ഡെറാഡൂണ്‍: സാഹസിക വഞ്ചി തുഴച്ചിലുകാരുടെ ഇഷ്ടനദിയായ ഗംഗയിലെ വഞ്ചി തുഴച്ചില്‍ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഹരിദ്വാറില്‍ നടന്ന വിഎച്ച്പി ദേശീയ ഉപദേശക സമിതി യോഗത്തിലാണ് നേതാക്കള്‍ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വഞ്ചി തുഴച്ചിലിന്റെ പേരില്‍ മറ്റു പലതുമാണ് നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
പുണ്യനദിയായ ഗംഗയുടെ കരയിലും മറ്റു മദ്യപാനവും യുവതീയുവാക്കളുടെ സെക്‌സുമാണ് അരങ്ങേറുന്നത്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. ഇതിനുവേണ്ടിമാത്രമാണ് അവര്‍ എത്തുന്നതെന്ന് വിഎച്ച്പി വ്യക്തമാക്കി. നാലുലക്ഷത്തോളം സാഹസിക വിനോദ സഞ്ചാരികളാണ് പ്രതിവര്‍ഷം ഋഷികേശ് സന്ദര്‍ശിക്കുന്നത്. വിദേശികളടക്കം ഒട്ടേറെപ്പേര്‍ സാഹസിക വഞ്ചി തുഴച്ചിലിനുമായും എത്തുന്നുണ്ട്.

വഞ്ചി തുഴച്ചില്‍ ഓപ്പറേറ്റമാരില്‍നിന്നു മാത്രമായി പ്രതിവര്‍ഷം 16 ലക്ഷം രൂപയാണ് സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കുന്നത്. 5000 രൂപയാണ് സാഹസിക തുഴച്ചില്‍ ഓപ്പറേറ്റര്‍മാരുടെ വാര്‍ഷിക നികുതി. ലക്ഷ്മണ്‍ ജുല മുതല്‍ ഋഷികേശ് വരെ, മാല കുന്തിമുതല്‍ ഋഷികേശ് വരെ, ശിവപുരി മുതല്‍ ഋഷികേശ് വരെ എന്നിങ്ങനെ മൂന്നു നദികളിലൂടെയാണ് വഞ്ചി തുഴച്ചിലുകാരുടെ സഞ്ചാരം.
ഗംഗയിലെ അമിതമായ മലിനീകരണത്തിനെതിരെയും വിഎച്ച്പി രംഗത്തെത്തിയിട്ടുണ്ട്. മാലിന്യം തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗംഗാ നദി ശുചീകരണത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയ മോദി സര്‍ക്കാരിനെ വിഎച്ച്പി അനുമോദിക്കുകയും ചെയ്തു.


Click it and Unblock the Notifications