കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം: ആവശ്യം കടുപ്പിച്ച് വിഎച്ച്പി.. ഡിസംബര്‍ 9 ന് കൂറ്റന്‍ റാലി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
രാമക്ഷേത്ര ആവശ്യം കടുപ്പിച്ച് വിഎച്ച്പിയുടെ കൂറ്റന്‍ റാലി | Oneindia Malayalam
30-vhp-15

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാക്കി വിശ്വഹിന്ദു പരിഷത് ഡിസംബര്‍ ഒമ്പതിന് നടക്കാനിരിക്കുന്ന വിഎച്ച്പിയുടെ രാംലീല മൈതാനിയിലെ റാലിയോടെ കേന്ദ്രസര്‍ക്കാറും സുപ്രീം കോടതിയും കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കയാണ്. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനിടെ രാമക്ഷേത്രനിര്‍മ്മാണത്തില്‍ തീരുമാനമായില്ലെങ്കില്‍ ധര്‍മ്മ് സന്‍സദ്ന് ഒരുങ്ങുകയാണ് വിഎച്ച്പി.

<strong>സൗദി രാജാവ് വിളിച്ചു; ഖത്തറിന്റെ നിലപാട് അറിയാന്‍ ഗള്‍ഫ് മേഖല, ശൈഖ് തമീം റിയാദിലെത്തിയേക്കും!!</strong>സൗദി രാജാവ് വിളിച്ചു; ഖത്തറിന്റെ നിലപാട് അറിയാന്‍ ഗള്‍ഫ് മേഖല, ശൈഖ് തമീം റിയാദിലെത്തിയേക്കും!!

വിഎച്ച്പി ഡിസംബര്‍ ഒമ്പതിന്‍റെ റാലിയോടെ രാമക്ഷേത്രനിര്‍മ്മാണമെന്ന ആവശ്യം കടുപ്പിക്കാനാണ് തീരുമാനം.135 വര്‍ഷം പഴക്കമുണ്ട് രാമക്ഷേത്രനിര്‍മ്മാണ വിവാദങ്ങള്‍ക്ക്.സന്യാസി സമൂഹം ക്ഷേത്രഭൂമിയില്‍ വേഗത്തില്‍ തീരുമാനമുണ്ടാകണമെന്നാണ് സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നത്.അഖില ഭാരതീയ സന്ത് സമിതിക്ക് രാമക്ഷേത്ര നിര്‍മാണം രാഷ്ട്രീയ വിഷയമാക്കണമെന്നില്ല.സുപ്രീംകോടതി ജഡ്ജിമാരുടെ തീരുമാനങ്ങളെ എതിര്‍ക്കാനോ കോടതിയലക്ഷ്യമാക്കാനോ ഇവര്‍ക്ക് താത്പര്യമില്ല.വിഷയത്തില്‍ നീതി എന്നതാണ് വിഎച്ച്പിയുടെ ആവശ്യം.

സന്യാസി സമൂഹം തോക്കടോറ സ്‌റ്റേഡിയത്തില്‍ സമ്മേളിച്ചപ്പോള്‍ തന്നെ സാധു,സന്യാസി,മഹാമണ്ഡലേശ്വര്‍ എന്നിങ്ങനെ 127 സന്യാസി സമൂഹം സമ്മേളിച്ചിരുന്നു.നവംബര്‍ 25ന് വിഎച്ച്പി വിവിധ പരിപാടികള്‍ രാമക്ഷേത്രത്തിനായി ആരംഭിച്ചിരുന്നു.ഡിസംബര്‍ ഒമ്പതോടെയാണ് യഥാര്‍ത്ഥ സമ്മര്‍ദതന്ത്രം വിഎച്ച്പി ആരംഭിക്കുക.5 ലക്ഷത്തിലധികം ആളുകളാണ് ഡിസംബര്‍ ഒമ്പതിന്‍റെ റാലിക്കായി എത്തിച്ചേരുക.


രാമക്ഷേത്ര നിര്‍മ്മാണം പാര്‍ലമെന്റിന്‍റെ ശീതകാല സമ്മേളനത്തോടെ പാര്‍ലമെന്‍റിലെ മുതിര്‍ന്ന മന്ത്രിയായ സ്വാമി രാം ഭദ്രാചാര്യ ഡിസംബര്‍ 11ന് ശേഷം തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പ് വിഎച്ചിപിക്ക് നല്കിയിട്ടുണ്ട്.150 റാലികള്‍ വിഎച്ച്പി രാമക്ഷേത്ര നിര്‍മ്മാണത്തിനായി നടത്തിക്കഴിഞ്ഞു.


വിഎച്ച്പിയുടെ യഥാര്‍ത്ഥ കളി ഇനി കാണാന്‍ ഇരിക്കുന്നതേയുള്ളു.ഡിസംബര്‍ ഒമ്പതിനു തുടങ്ങി ഫെബ്രുവരി ഒന്നു വരെ നീണ്ടു നില്‍ക്കും രാമക്ഷേത്രത്തിനായുള്ള നീക്കം.അതു കഴിഞ്ഞും ക്ഷേത്രഭൂമിയില്‍ തീര്‍പ്പായില്ലെങ്കില്‍ സന്യാസി സമൂഹം റോഡിലേക്കിറങ്ങും.

English summary
VHP plan to massive rally on 9 th December for construction of Ram temple in Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X