ഉത്തര്‍പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിഎച്ച്പി
ലക്‌നൗ: ഉത്തര്‍പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് വിശ്വ ഹിന്ദ് പരിഷത്ത്. ഇതിനുവേണ്ടിയുള്ള കാമ്പയിനും വിഎച്പി തുടങ്ങി കഴിഞ്ഞു. രാമ വിഗ്രഹം നല്‍കിയാണ് കാമ്പയിന്‍ നടത്തുന്നത്.
രാമനവമി ദിവസം രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ് ആരംഭിക്കാനാണ് വിഎച്ച്പി നിര്‍ദേശം കൊടുത്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഉത്തര്‍പ്രദേശില്‍ തുടക്കമിടുന്ന രാമക്ഷേത്ര നിര്‍മ്മാണം ഒരു ലക്ഷം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് വിഎച്ച്പി കണക്കു കൂട്ടുന്നത്.

രാമക്ഷേത്രനിര്‍മ്മാണം തന്നെയായിരിക്കും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ പ്രചരണായുധം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് ഘടകം ബിജെപി അധ്യക്ഷനായി പുതുതായി ചുമതലയേറ്റ കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി.
സംസ്‌ക്കാരത്തിന്റെ പുനരുദ്ധാരണത്തിന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞിരുന്നു. എന്നാല്‍ നിയമം ലംഘിച്ചോ ബലപ്രയോഗത്തിലൂടെയോ അതിന് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണ നല്‍കാമെന്ന് അറിയിച്ചിരുന്നതായും സ്വാമി പറഞ്ഞിരുന്നു.












Click it and Unblock the Notifications