കാമ്പസിൽ പർദയും ഹിജാബും; ദുർഗ വാഹിനിയിലെ അംഗങ്ങൾ രംഗത്ത്; മാന്യമായി വരണമെന്ന് പ്രിൻസിപ്പൽ
കാമ്പസിൽ പർദയും ഹിജാബും; ദുർഗ വാഹിനിയിലെ അംഗങ്ങൾ രംഗത്ത്; മാന്യമായി വരണമെന്ന് പ്രിൻസിപ്പൽ
ഭോപ്പാൽ: കാമ്പസിൽ മുസ്ലീം വിദ്യാർത്ഥികളെ ശിരോവസ്ത്രം ധരിക്കാൻ അനുവദിച്ചതിന് ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. വിഎച്ച്പി വനിതാ വിഭാഗമായ ദുർഗ വാഹിനിയിലെ അംഗങ്ങളാണ് പ്രതിഷേധം നടത്തിയത്.
ഇതിന് പിന്നാലെ മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ സർക്കാർ കോളേജിൽ ഹിജാബ് നിരോധിച്ചു. കർണാടകയിലെ ഹിജാബ് വിവാദം നിലനിലനിൽക്കുന്നതിന് തൊട്ട് പിന്നാലെയാണ് പ്രതിഷേധം നടത്തിയിരിക്കുന്നത്.
അതേസമയം, കേസിൽ തീർപ്പുകൽപ്പിക്കുന്നത് വരെ ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾ മതപരമായ വസ്ത്രം ധരിക്കുന്നത് വിലക്കിക്കൊണ്ട് കർണാടക ഹൈക്കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിന്നു.

കർണാടകയിൽ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച തുറന്നെങ്കിലും സംസ്ഥാനത്തെ സംഘർഷങ്ങൾക്കിടയിൽ മുസ്ലീം വിദ്യാർത്ഥികൾ ഹിജാബ് നീക്കം ചെയ്യാൻ നിർബന്ധിതരായി. അതേസമയം, "കോളേജിൽ പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികൾ ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെ വസ്ത്രമോ ഹിജാബ് പോലുള്ള മറ്റ് പ്രത്യേക വസ്ത്രങ്ങളോ ധരിച്ച് കോളേജിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ദാതിയ കോളേജ് പ്രിൻസിപ്പൽ ഡിആർ രാഹുൽ ഉത്തരവ് ഇറക്കി. എല്ലാ വിദ്യാർത്ഥികളും മാന്യമായി വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശിക്കണമെന്നും കോളേജ് പ്രിൻസിപ്പൽ ഡിആർ രാഹുൽ വ്യക്തമാക്കി.

കോളേജിൽ ഹിജാബ് ധരിച്ച രണ്ട് വിദ്യാർത്ഥികളെ കണ്ടതിൽ ദുർഗ വാഹിനിയുടെ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരവ്. പ്രതിഷേധക്കാർ പ്രിൻസിപ്പലിന്റെ ഓഫീസിൽ ബഹളം വെയ്ച്ചിരിന്നു. തുടർന്ന് ഹിജാബ് ധരിച്ച വിദ്യാർത്ഥികളുടെ പ്രവേശനം തടയാൻ പ്രിൻസിപ്പാൽ നടപടിയെടുക്കുകയും ചെയ്തു. അതേസമയം, ഹിജാബും പർദയും ധരിച്ച് വിദ്യാർഥികൾ കോളേജിലേക്ക് പോകുന്നതെന്ന വിവരം ലഭിച്ചതെന്ന് ദുർഗ വാഹിനി ജില്ലാ കൺവീനർ റാണി ശർമ പറഞ്ഞു. "തിങ്കളാഴ്‌ച ഉച്ച തിരിഞ്ഞ് ഞങ്ങൾ ഇവിടെയെത്തിയപ്പോൾ, പർദയും ഹിജാബും ധരിച്ച രണ്ട് വിദ്യാർത്ഥികളെ ഞങ്ങൾ കണ്ടു. വിദ്യാർത്ഥികളുടെ സമത്വത്തിനായി ഞങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു" - റാണി ശർമ വ്യക്തമാക്കി.

അതേസമയം, കോളേജ് ഡ്രസ്സിൽ യൂണിഫോമിറ്റി വേണമെന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും രാഹുൽ പറഞ്ഞു. നേരത്തെ, വിദ്യാർത്ഥികൾ സാധാരണ വസ്ത്രധാരണത്തിലാണ് വന്നിരുന്നത്. എന്നാൽ കർണാടകയിലെ ഹിജാബ് വിവാദത്തിന് ശേഷം, കുറച്ച് പേർ ഹിജാബും പർദയും ധരിക്കാൻ തുടങ്ങി.എന്നാൽ, മധ്യ പ്രദേശിൽ ഹിജാബിനെക്കുറിച്ച് ആശയ കുഴപ്പമില്ലെന്ന് ദാതിയയിൽ നിന്നുള്ള നിയമസഭാംഗമായ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. "ഇതിൽ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. കോളേജ് ഉത്തരവിനെക്കുറിച്ച് അന്വേഷിക്കാൻ ഞാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഹിജാബ് വിവാദത്തിൽ വാദം കേൾക്കുന്നത് ഫെബ്രുവരി 28 ലേക്ക് മാറ്റണമെന്ന് അഭിഭാഷകൻ. കേസിൽ ഹർജിക്കാരെ പ്രതിനിധീകരിച്ച അഭിഭാഷകനാണ് ആവിശ്യം ഉന്നയിച്ചിരിക്കുന്നത്. കർണാടക ഹൈക്കോടതിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തിനായി രാഷ്ട്രീയ പാർട്ടികൾ വിഷയം ഉപയോഗിക്കുന്നതായി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.

അതിനാലാണ് വാദം കേൾക്കുന്നത് ഫെബ്രുവരി 28 ലേക്ക് മാറ്റാൻ ആവിശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഉഡുപ്പി ഗവൺമെന്റ് ജൂനിയർ കോളേജിലെ ആയിഷ അൽമാസിന്റെയും മറ്റ് നാല് വിദ്യാർത്ഥിനികളുടെയും അഭിഭാഷകൻ മുഹമ്മദ് താഹിറാണ് വിഷയം കോടതി ശ്രദ്ധയിൽ കൊണ്ടു വന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകൾ ഉദ്ധരിച്ച് രാഷ്ട്രീയ പാർട്ടികൾ വിവാദം നേട്ടമാക്കാൻ നോക്കുന്നതായി പ്രസ്താവിച്ചു.

അതേസമയം, സ്‌കൂൾ കാമ്പസുകളിൽ ഹിജാബ്/പർദ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഈ പ്രതിഷേധങ്ങളെ ഇസ്‌ലാമിക ഗ്രൂപ്പായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും വിദ്യാർത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയും പിന്തുണയ്ക്കുന്നു. മറ്റൊരു ഇസ്ലാമിക സംഘടനയായ ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദും ഇതിന് പിന്തുണ നൽകിയിട്ടുണ്ട്.












Click it and Unblock the Notifications