വിഎച്ച്പി റാലി, അയോധ്യ സുരക്ഷാവലയത്തില്‍
അയോധ്യ: വിഎച്ച്പി പ്രഖ്യാപിച്ചിട്ടുള്ള സങ്കല്‍പ് യാത്ര വെള്ളിയാഴ്ച അയോധ്യയിലെത്തും. സര്‍ക്കാറിന്റെ വിലക്ക് ലംഘിച്ച് റാലി നടത്തുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചതോടെ ക്ഷേത്രത്തിനു ചുറ്റും കനത്ത സുരക്ഷാസംവിധാനമാണ് കൊടുക്കിയിട്ടുള്ളത്.
മുന്‍കരുതല്‍ എന്ന നിലയില്‍ 350 ഓളം പേരെ അറസ്റ്റ് ചെയ്യുകയും 42 പേരെ വീട്ടുതടങ്കിലാക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തേക്കുള്ള എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ മൊബൈല്‍ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ലഖ്‌നൊ-ഗൊരഖ്പൂര്‍ റൂട്ടിലെ വാഹനഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഫൈസാബാദിലൂടെയുള്ള പ്രവേശന മാര്‍ഗ്ഗങ്ങള്‍ പോലിസിന്റെ നിരീക്ഷണത്തിലാണ്. അശോക് സിംഗാളിനെ പോലുള്ള നേതാക്കള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.
മുസാഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ റാലി കര്‍ശനമായി തന്നെ നേരിടുമെന്ന് ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഗസ്തിലും സംഘപരിവാരസംഘടനകള്‍ യാത്ര പ്രഖ്യാപിച്ചിരുന്നു. പ്രവീണ്‍ തൊഗാഡിയ, അശോക് സിംഗാള്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളടക്കം 1700 പേരെ അറസ്റ്റ് ചെയ്താണ് സര്‍ക്കാര്‍ അന്ന് റാലി തടഞ്ഞത്.












Click it and Unblock the Notifications