കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോസംരക്ഷണത്തിന് മന്ത്രാലയം വേണം; മോദി സര്‍ക്കാരിനെ വാഗ്ദാനം ഓര്‍മ്മിപ്പിച്ച് വിഎച്ച്പി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഗോസംരക്ഷണത്തിന് മന്ത്രാലയം വേണമെന്ന ആവശ്യത്തിലുറച്ച് വിശ്വഹിന്ദുപരിഷത്ത്. വിഎച്ച്പിയുടെ അനുബന്ധ ഗ്രൂപ്പ് ആയ ഭാരതീയ ഗോവന്‍ഷ് രക്ഷന്‍ സാവര്‍ദ്ധന്‍ പരിഷത്താണ് ഇതുസംബന്ധിച്ച് മോഡി സര്‍ക്കാരിന് അന്ത്യശാസന നല്‍കിയിരിക്കുന്നത്. മോദി നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉടന്‍ നടപ്പാക്കണമെന്നാണ് സംഘം ഉന്നയിക്കുന്ന ആവശ്യം.സമ്പൂര്‍ണ ഗോവധ നിരോധനത്തിനും തദ്ദേശീയ കന്നുകാലിവര്‍ഗ്ഗങ്ങളെ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കണം, രാജ്യത്തെ പല കന്നുകാലി വര്‍ഗ്ഗങ്ങളും വംശനാഷഭീഷണിയിലാണെന്നും ഭാരതീയ ഗോവന്‍ഷ് രക്ഷന്‍ സാവര്‍ദ്ധന്‍ പരിഷത്ത് കേന്ദ്രത്തോട് ആവശ്യപ്പെടുന്നു.

ബീഫ് കഴിക്കുന്നവര്‍ക്ക് ഇഫ്ളു യൂണിവേഴ്‌സിറ്റിയില്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് ഇല്ലബീഫ് കഴിക്കുന്നവര്‍ക്ക് ഇഫ്ളു യൂണിവേഴ്‌സിറ്റിയില്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് ഇല്ല

രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ ബീഫ് നിരോധനം ഉണ്ടെങ്കിലും ബീഫ് കയറ്റുമതിയില്‍ ഇന്ത്യയാണ് മുന്‍പന്തിയിലുള്ളത്. ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ മാത്രമാണ് പശു സംരക്ഷണത്തിന് പ്രത്യേക വകുപ്പും മന്ത്രിയുമുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗോസംരക്ഷണം മുഖ്യ തിരഞ്ഞെടുപ്പുവാഗ്ദാനമായി മുന്നോട്ടുവച്ച ബിജെപി അത് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് സംഘടനയുടെ ആരോപണം. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശിച്ച ബിജെപി തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് വിഎച്ച്പി ഉന്നയിക്കുന്ന ആരോപണം.

cow

രാജ്യത്തെ ഗോവധവും ബീഫ് ഉപഭോഗവും പൂര്‍ണ്ണമായി നിരോധിക്കുന്നതിനും ഗോസംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം. രാജ്യത്ത് അപൂര്‍വ്വയിനം പശുക്കളുടെ സംരക്ഷണത്തിനും പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ഇത്തരമൊരു മന്ത്രാലയം അനിവാര്യമാണെന്നാണ് വിഎച്ച്പിയും ആര്‍എസ്എസ്സും കരുതുന്നത്. ബീഫ് കയറ്റുമതിയുടെ കാര്യത്തില്ല, മറിച്ച് പാലുല്‍പ്പാദനത്തിലാണ് ഇന്ത്യ ഒന്നാമത് എത്തേണ്ടതെന്നും ആര്‍എസ്എസ് ചൂണ്ടിക്കാണിക്കുന്നു.

ബീഫ് തിന്നോളൂ പക്ഷെ കൈവശം വെക്കാന്‍ പാടില്ല; ഹൈക്കോടതിബീഫ് തിന്നോളൂ പക്ഷെ കൈവശം വെക്കാന്‍ പാടില്ല; ഹൈക്കോടതി

English summary
VHP remind modi to set up ministry for cow protection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X