കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമ ക്ഷേത്രം പണിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ തെറ്റെന്ന് വിഎച്ച്പി

  • By Anwar Sadath
Google Oneindia Malayalam News

ഫൈസാബാദ്: അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമ ക്ഷേത്രം പണിയാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് വിഎച്ച്പി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു വിഎച്ച്പി ഇന്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്. ക്ഷേത്രം പണിയേണ്ടുന്ന സ്ഥലത്ത് കല്ലുകള്‍ ഇറക്കിയതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

വിഎച്ച്പിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കല്ലുകള്‍ ഇറക്കിയത്. ഇത് പുതിയ സംഭവമല്ല. 1990 മുതല്‍ ക്ഷേത്രത്തിനാവശ്യമായ സാധനങ്ങള്‍ ഇവിടെ ഇറക്കിയിട്ടുണ്ട്. അതിനര്‍ഥം ഉടന്‍ ക്ഷേത്രം പണിയുന്നു എന്നല്ല. ക്ഷേത്രം പണിയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഏതെങ്കിലും നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

vhp

കോടതിയുടെ തീരുമാനത്തെ വിഎച്ച്പി ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യും. അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ പാര്‍ലിമെന്റില്‍ പ്രത്യേക നിയമം പാസാക്കുമെന്നാണ് വിഎച്ച്പി കരുതുന്നത്. ഇതിനായി വര്‍ഷങ്ങളായി ആവശ്യപ്പെടുന്നു. അയോധ്യയിലെ സന്യാസികളെല്ലാം ഇതാണ് ആഗ്രഹിക്കുന്നതെന്നും ചമ്പത്ത് റായി പറയുന്നു.

സ്വാമി നൃത്യ ഗോപാല്‍ ദാസിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. അദ്ദേഹം നിയമത്തെ ബഹുമാനിക്കുന്ന ആളാണ്. ഒട്ടേറെയാളുകള്‍ അയോധ്യയില്‍ സന്ദര്‍ശനം നടത്തുന്നു. ആരും ഇതുവരെ നിയമം കൈയ്യിലെടുക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. സന്യാസിമാരും വിഎച്ച്പിയും എല്ലാം കോടതിയെ ബഹുമാനിക്കുന്നു. അതേ അവസരത്തില്‍ പാര്‍ലിമെന്റില്‍ ബില്ലില്‍ പ്രതീക്ഷയുണ്ടെന്നും വിഎച്ച്പി നേതാവ് പറഞ്ഞു.

English summary
VHP says Transporting rama temple construction materials a ‘routine exercise’, going on for years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X