കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ പിന്തുണച്ച് വിശ്വഹിന്ദു പരിഷത്ത്..... രാമക്ഷേത്രം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണം

Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസിന് പിന്തുണയുമായി വിഎച്ച്പി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ വിഷയത്തിലാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും പിന്തുണയുമായി വിഎച്ച്പി എത്തിയിരിക്കുന്നത്. ബിജെപിയുടെ വോട്ടുബാങ്കിനെ സ്വാധീനിക്കുന്ന ഘടകമാണ് വിഎച്ച്പി. അവര്‍ കൈവിട്ടാല്‍, ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്ക് വീഴുമെന്ന് ഉറപ്പാണ്.

ഇപ്പോഴത്തെ വിഎച്ച്പിയുടെ നിലപാട് ബിജെപിക്ക് വലിയ തിരിച്ചടിയാണ്. അതേസമയം രാഹുല്‍ ഗാന്ധി ലക്ഷ്യമിട്ട പദ്ധതി ഇതോടെ വിജയിച്ചിരിക്കുകയാണ്. ഇനി ആര്‍എസ്എസിന്റെ പിന്തുണ കൂടി ലഭിച്ചാല്‍ അത് ബിജെപിയുടെ തകര്‍ച്ചയ്ക്ക് കാരണമാകും. ആര്‍എസ്എസിനുള്ളില്‍ മോദിയുടെയും അമിത് ഷായുടെയും പ്രവര്‍ത്തന ശൈലിക്കെതിരെ എതിര്‍പ്പുണ്ട്. ഇതിന് പുറമേ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് ഒന്ന് സംസാരിക്കാന്‍ പോലും ഇവര്‍ കൂട്ടാക്കുന്നില്ലെന്നാണ് പരാതി.

കോണ്‍ഗ്രസ് പറഞ്ഞത്

കോണ്‍ഗ്രസ് പറഞ്ഞത്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്ന സമയത്താണ് നിര്‍ണായക പ്രഖ്യാപനം ഉണ്ടായത്. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ അനുമതിയോടെയാണ് റാവത്ത് ഈ പ്രസ്താവന നടത്തിയതെന്നായിരുന്നൂ സൂചന. ബിജെപി പാപികളാണെന്നും അവര്‍ ഒരിക്കലും രാമക്ഷേത്രം നിര്‍മിക്കില്ലെന്നും റാവത്ത് ആരോപിച്ചിരുന്നു.

ലക്ഷ്യം ഹിന്ദു വോട്ട്

ലക്ഷ്യം ഹിന്ദു വോട്ട്

കോണ്‍ഗ്രസിന്റെ പ്രസ്താവന ഹിന്ദു വോട്ടുകള്‍ പിളര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഹിന്ദുവോട്ടര്‍മാരില്‍ ഭിന്നതയുണ്ടായാല്‍ ബിജെപിക്ക് ലഭിക്കാത്ത വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോകും. ഇതാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചിരിക്കുന്നത്. ഇതിന് പുറമേ വിശ്വഹിന്ദു പരിഷത്തിനെയും ആര്‍എസ്സിനെയും ആശയക്കുഴപ്പത്തിലാക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു. കോണ്‍ഗ്രസ് രാമക്ഷേത്രത്തെ പിന്തുണച്ചാല്‍ ആര്‍എസ്എസിനുള്ളില്‍ തന്നെ ഭിന്നിപ്പുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വിഎച്ച്പി വീണു

വിഎച്ച്പി വീണു

ആര്‍എസ്എസിനേക്കാള്‍ രാമക്ഷേത്ര നിര്‍മാണം എന്ന ആവശ്യം ശക്തമാക്കിയത് വിഎച്ച്പിയാണ്. ബിജെപി അമിത് ഷായെ വിട്ട് അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് ഞെട്ടിച്ച പ്രസ്താവന നടത്തിയത്. വിഎച്ച്പി ഇതില്‍ വീണിരിക്കുകയാണ്. രാമക്ഷേത്രത്തെ കോണ്‍ഗ്രസ് പിന്തുണച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവരെ പിന്തുണയ്ക്കുമെന്നാണ് വിഎച്ച്പി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലോക് കുമാറിന്റെ പ്രസ്താവന. ബിജെപിയുടെ 30 ശതമാനം വോട്ടുകള്‍ വിഎച്ച്പിയില്‍ നിന്നാണ് വരുന്നത്.

രാഹുലിനെ നേതാവായി അംഗീകരിക്കാം

രാഹുലിനെ നേതാവായി അംഗീകരിക്കാം

രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് തയ്യാറാണ്. പക്ഷേ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ രാമക്ഷേത്ര നിര്‍മാണം കൊണ്ടുവരണം. കോണ്‍ഗ്രസ് വിഎച്ച്പിക്ക് മുന്നില്‍ എല്ലാ വാതിലുകളും അടച്ചിരിക്കുകയാണ്. രാമക്ഷേത്രം കോണ്‍ഗ്രസിന്റെ പ്രധാന അജണ്ടയായാല്‍ വിഎച്ച്പി എല്ലാ കാലവും കോണ്‍ഗ്രസിനൊപ്പമായിരിക്കുമെന്നും അലോക് കുമാര്‍ പറഞ്ഞു. അതേസമയം ബിജെപിയെ ഞെട്ടിക്കുന്ന നീക്കമാണ് വിഎച്ച്പിയില്‍ നിന്നുണ്ടായിരിക്കുന്നത്.

എല്ലാ കാലവും ബിജെപിക്കൊപ്പമല്ല

എല്ലാ കാലവും ബിജെപിക്കൊപ്പമല്ല

പരമ്പരാഗതമായി ബിജെപിയുടെ വോട്ടുബാങ്ക് ആര്‍എസ്എസും വിഎച്ച്പിയുമാണ്. കഴിഞ്ഞ തവണ ഈ വോട്ടുബാങ്കില്‍ ഭിന്നിപ്പില്ലാത്തത് കൊണ്ട് ബിജെപിക്ക് വമ്പന്‍ ജയം നേടാനായിരുന്നു. പ്രവീണ്‍ തൊഗാഡിയ അടക്കമുള്ളവര്‍ രാമക്ഷേത്ര നിര്‍മാണത്തിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും നേരിട്ട് കാണുന്നുണ്ട്. എല്ലാ കാലവും വിഎച്ച്പി ബിജെപിയെ പിന്തുണയ്ക്കില്ലെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. നരേന്ദ്ര മോദിക്ക് പകരം രാഹുല്‍ ഗാന്ധി ഉയര്‍ത്തി കൊണ്ടുവരുന്നതിലൂടെ ബിജെപിക്ക് വെല്ലുവിളിയുയര്‍ത്താനാണ് വിഎച്ച്പിയുടെ നീക്കം. ആര്‍എസ്എസിന്റെ മനസ്സും മാറുമെന്ന് ഇതിലൂടെ വ്യക്തമാണ്.

രണ്ട് നിര്‍ദേശങ്ങള്‍

രണ്ട് നിര്‍ദേശങ്ങള്‍

രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ രണ്ട് നിര്‍ദേശങ്ങള്‍ വിഎച്ച്പി വെച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ വിഎച്ച്പിയോടും ആര്‍എസ്എസിനോടും കൂറുള്ള നിരവധി നേതാക്കളുണ്ട്. ഇവര്‍ ഇരുസംഘടനകളിലും ചേരണമെന്നുണ്ട്. എന്നാല്‍ ഇതിന് കോണ്‍ഗ്രസിന്റെ വിലക്കുണ്ട്. ഇത് മാറ്റണമെന്നാണ് ആദ്യ നിര്‍ദേശം. വിഎച്ച്പിയെയും പരിവാര്‍ സംഘടനകളെയും ന്യായമായ കാര്യങ്ങളില്‍ പിന്തുണയ്ക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഇത് രണ്ടും രാഹുലിന് സ്വീകാര്യമാണ്. ആര്‍എസ്എസ് പരസ്യമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്നാണ് സൂചന. പകരം പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ രഹസ്യമായി ആഹ്വാനം ചെയ്യും.

പ്രതിപക്ഷത്തിന് മുന്നറിയിപ്പ്

പ്രതിപക്ഷത്തിന് മുന്നറിയിപ്പ്

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ബംഗാളില്‍ മമതാ ബാനര്‍ജിയും കോണ്‍ഗ്രസിനെ കൈവിട്ടതാണ്. എന്നാല്‍ ഏത് ശത്രുക്കളുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന മുന്നറിയിപ്പാണ് രാഹുല്‍ ഗാന്ധി നല്‍കുന്നത്. മതേതര സഖ്യത്തില്‍ ഐക്യമില്ലെങ്കില്‍ ഇത്തരം വര്‍ഗീയ സംഘടനകളുമായി കൂട്ടുച്ചേരുമെന്നും രാഹുല്‍ പറയുന്നു. ഇതുവഴി കോണ്‍ഗ്രസിന് വലിയ നേട്ടം ലഭിക്കും. പല സ്ഥലത്തും പ്രതിപക്ഷത്തിന് തിരിച്ചടിയുണ്ടാക്കുകയും ചെയ്യും. ഉത്തര്‍പ്രദേശിലും ഇപ്പോഴത്തെ നീക്കം ഫലം കാണും. അത് മായാവതിക്കും അഖിലേഷ് യാദവിനും വലിയ വെല്ലുവിളിയാണ്.

മധ്യപ്രദേശില്‍ മിഷന്‍ 20 പ്രഖ്യാപിച്ച് കോണ്‍ഗ്രസ്..... പടനയിക്കുന്നത് രാഹുലിന്റെ വിശ്വസ്തന്‍!!മധ്യപ്രദേശില്‍ മിഷന്‍ 20 പ്രഖ്യാപിച്ച് കോണ്‍ഗ്രസ്..... പടനയിക്കുന്നത് രാഹുലിന്റെ വിശ്വസ്തന്‍!!

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും... പുതിയ പ്രഖ്യാപനം!!കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും... പുതിയ പ്രഖ്യാപനം!!

English summary
vhp supports congress on ram temple construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X