സാക്കിര്‍ നായിക്കിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും!!!
ദില്ലി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനായ സാക്കിര്‍ നായിക്കിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത്. സാക്കിറിന്റെ മതപ്രഭാഷണങ്ങള്‍ വര്‍ഗ്ഗീയതയും ഭീകരവാദവും പ്രചരിപ്പിക്കുന്നതിനിടയാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് വിഎച്ച്പിയാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. നായിക്കിന്റേത് മുസ്ലിം മൗലിക വാദം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണെന്ന് വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജയിന്‍ ആരോപിക്കുന്നു.
മുസ്ലിങ്ങളില്‍ ഒരു വിഭാഗം സാക്കിറിന്റ മതപ്രഭാഷങ്ങളുടെ സ്വാധീനം കൊണ്ട് ഭീകരവാദത്തിലേക്ക് ആകൃഷ്ടരാവുന്നുണ്ടെന്നും അതിനാല്‍ സാക്കിറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നുമാണ് വിഎച്ച്പി മുന്നോട്ടുവയ്ക്കുന്ന ആവശ്യം. പരസ്യമായി ഒസാമാ ബിന്‍ലാദന് പിന്തുണ പ്രഖ്യാപിച്ച സാക്കിര്‍ യുവാക്കളോട് ഭീകരവാദികളാവാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും അതിനാല്‍ എത്രയും പെട്ടെന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.

മുസ്ലിങ്ങളെ പ്രകോപിപ്പിച്ച് മുസ്ലിങ്ങളുടെ പിന്തുണ നേടാന്‍ സോഷ്യല്‍ മീഡിയ വഴി ശ്രമിച്ചത് കുറ്റകരമാണെന്നും ചൂണ്ടിക്കാണിക്കുന്ന വിഎച്ച്പി സോഷ്യല്‍ മീഡിയയില്‍ മുസ്ലിങ്ങളില്‍ നിന്ന് പിന്തുണ തേടിയ നടപടിയെയും പി നിശിമായി വിമര്‍ശിക്കുന്നു. ജൂലൈ ഒന്നിന് ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ റസ്റ്റോറന്റില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് നിരീക്ഷത്തിലുള്ള സാക്കിറിന്റെ ഫേസ്ബുക്ക് പേജുള്‍പ്പെടെയുള്ളവ ഏഴ് ആക്രമണകാരികളില്‍ രണ്ട് പേര്‍ പിന്തുടര്‍ന്നിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications