• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാബറിമസ്ജിദിന്‍റെ 26-ാം വാര്‍ഷികം ശൗര്യ ദിവസായി ആഘോഷിക്കാന്‍ വിഎച്ച്പി, പ്രത്യേക പൂജകളും...

  • By Desk

അയോധ്യ: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 26ാം വാര്‍ഷികം ശൗര്യ ദിവസമായി ആഘോഷിക്കാന്‍ വിഎച്ച്പി. ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതിന്‍റെ 26 വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിനായ് മുതല്‍ കൂട്ടാകും.ഡിസംബര്‍ 9 ന് നടത്തുന്ന റാലിക്ക് പുറമേ 18ന് നടത്തുന്ന ഗീത ജയന്തിയും രാമക്ഷേത്ര നിര്‍മ്മാണം മുഖ്യ അജണ്ടയാക്കിയാണ്.

ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി, ആരോപവിധേയനായ സി പി എം നേതാവ് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

2019ലെ ലോകസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോള്‍ എല്ലാ കണ്ണുകളും അയോധ്യയിലേക്കാണ്.വിശ്വ ഹിന്ദു പരിഷത് ഈ ദിനം ശൗര്യ ദിവസ് ആയി ആഘോഷിക്കാനിരിക്കയാണ്.ശൗര്യ ദിനം എല്ലാ ഹിന്ദു വിശ്വാസികളും ആഘോഷിക്കുമെന്നും രാമ ക്ഷേത്രത്തിനായി പ്രത്യേക പൂജകളും ചടങ്ങുകളും ഈ ദിവസം ഉണ്ടാകുമെന്നും അയോധ്യയിലെ വിഎച്ച്പി വക്താവ് ശരദ് ശര്‍മ്മ പറഞ്ഞു.സരസ്വതി പൂജയും ചടങ്ങില്‍ ഉണ്ടാകുമെന്നും രാഷ്ടീയക്കാര്‍ രാമക്ഷേത്രനിര്‍മാണം തടസപ്പെടുത്താതിരിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

അന്ന് കൊല്ലപ്പെട്ട നിഷ്‌കളങ്കരായ കര്‍സേവകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കര്‍സേവകര്‍ ജടായുവിന് തുല്യരാണെന്നും ശരദ് പറഞ്ഞു.ദില്ലിയിലെ റാലിക്കു പിറകെ ജനുവരി 31നും ഫെബ്രുവരി 1നും പ്രയാഗ് രാജില്‍ ധര്‍മ്മ സന്‍സദ് നടത്തുമെന്നും ഇന്ത്യയൊട്ടാകെയുള്ള 5000 ലധികം ഋഷിമാര്‍ ചടങ്ങില്‍ പങ്കെടുക്കും.ധര്‍മ്മ സന്‍സദ് രാമക്ഷേത്രനിര്‍മ്മാണം,പശു,ഗംഗ,സാമൂഹിക വിഷയങ്ങള്‍ എന്നിവയും പ്രതിപാദിക്കുന്നതാണ് സന്‍സദ്.നവംബര്‍ 25ന് നടന്ന ധര്‍മ്മ സഭയിലൂടെ ഹിന്ദു സമൂഹത്തിന് രാമക്ഷേത്രം ആവശ്യമാണെന്ന് മനസിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞു. പ്രയാഗ് രാജിലെ കുംഭമേളയോടെ രാമക്ഷേത്രകാര്യത്തില്‍ തീരുമാനമാകുമെന്നും ശര്‍മ്മ പറഞ്ഞു.

ശൗര്യ ദിവസ് രാമജന്മഭൂമി മുഗള്‍ വംശത്തില്‍ നിന്നും സ്വത്ന്ത്രമായതിന്റെ അനുസ്മരണ ദിനമാണെന്ന് നിര്‍മോഹി അഖാരയുടെ മഹന്ത് രാംദാസ് പറഞ്ഞു.500 ലധികം ആശ്രമങ്ങള്‍ നെയ് വിളക്ക് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രതിജ്ഞയെടുക്കുന്നതും മുഖ്യ അജണ്ടയാണ്.ഗീത ജയന്തി ദിനത്തോടെയാണ് ഇത് ആരംഭിക്കുക.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധര്‍മ്മ സഭ സംഘടിപ്പിക്കുമെന്നും വിഎച്ച്പി പറയുന്നു.

മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ഇത്തവണയും അയോധ്യയിലും ഫൈസാബാദിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.വിഎച്ചിപിയും ബജ്രഗ്ദളും ശൗര്യ ദിവസമാഘോഷിക്കുമ്പോള്‍ മുസ്ലീം സംഘടനകള്‍ യാം ഇ ഗാം ആചരിക്കുന്നു.അതായത് ദുഖാചരണം.അക്രമ സാധ്യതകള്‍ കണക്കിലെടുത്ത് അയോധ്യയും ഫൈസാബാദും കനത്ത സുരക്ഷയിലാണ്.

English summary
VHP will celebrate shwarya divas on december 6 for demolition of babri msjid.Police tighten security in Faizabad and Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more