കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോമാതാവിനോടുള്ള സ്‌നേഹം ഇങ്ങനെ! വിഎച്ച്പി പ്രവര്‍ത്തകര്‍ പശുവിനെ ചവിട്ടും തൊഴിക്കും

  • By Sruthi K M
Google Oneindia Malayalam News

ലക്‌നൗ: അവസാനം ജനങ്ങള്‍ മൂക്കത്തു വിരല്‍ വെക്കേണ്ടി വരുന്ന അവസ്ഥ വരെയെത്തി. പശു മാതാവാണെന്ന് പറയുന്ന വിഎച്ച്പി സ്‌നേഹം കാണിക്കുന്നത് ഇങ്ങനെയൊക്കെയാണ്. ഗോമാതാവിനെ ചവിട്ടാനും തൊഴിക്കാനുമുള്ള അവകാശം വിഎച്ച്പിക്ക് മാത്രം എന്നു വേണമെങ്കില്‍ പറയാം. ബാക്കിയുള്ളവര്‍ പശുവിനെ ഒന്നു തൊട്ടാല്‍ അതു മതവികാരത്തെ വ്രണപ്പെടുത്തുന്നതാകും.

എന്തായാലും, പശുവിന്റെ പേരില്‍ വീരവാദങ്ങള്‍ മുഴക്കിയ വിഎച്ച്പി തന്നെ ഇപ്പോള്‍ നാണം കെട്ടിരിക്കുകയാണ്. പശുവിനെ വിഎച്ച്പി പ്രവര്‍ത്തകര്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബിജെപി നേതാവ് അശോക് സിംഗാളിന്റെ ചിതാഭസ്മം വഹിച്ചു കൊണ്ടുപോകുന്ന വണ്ടിക്കിടെ തടസം നിന്ന പശുക്കളെയാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഹുസൈന്‍ഖഞ്ചിലെ റാം ഭവനു സമീപത്താണ് സംഭവം നടന്നത്.

നിത്യസംഭവങ്ങള്‍

നിത്യസംഭവങ്ങള്‍

റോഡുകളിലൂടെ പശുക്കള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് നിത്യസംഭവങ്ങളാണ്. വാഹനയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നൊരു കാര്യവുമാണിത്. ചില പശുക്കള്‍ വണ്ടി തട്ടി പരിക്കേല്‍ക്കുകയും മരിക്കുകയും ചെയ്യാറുണ്ട്. തെരുവുകളിലേക്ക് അഴിച്ചു വിടുന്ന പശുക്കള്‍ അക്ഷാര്‍ത്ഥത്തില്‍ വാഹനയാത്രക്കാര്‍ക്ക് തടസം തന്നെയാണ്.

വിഎച്ച്പി പ്രവര്‍ത്തകര്‍ ഇങ്ങനെ ചെയ്യുമോ?

വിഎച്ച്പി പ്രവര്‍ത്തകര്‍ ഇങ്ങനെ ചെയ്യുമോ?

ആരൊക്കെ പശുക്കളെ കുറ്റം പറഞ്ഞാലും മര്‍ദ്ദിച്ചാലും വിഎച്ച്പി പ്രവര്‍ത്തകര്‍ അങ്ങനെ ചെയ്യുമോ? അവര്‍ക്ക് പശു മാതാവല്ലേ..? എന്നാല്‍ ഗോമാതാവിനോടുള്ള സ്‌നേഹം ഇങ്ങനെയാണ് കാണിക്കുന്നതെന്നു മാത്രം. ഇത്തരത്തിലുള്ള പരിഹാസങ്ങളാണ് വിഎച്ച്പിക്കു നേരെ ഉയര്‍ന്നത്.

തടസം നില്‍ക്കുന്നത് ആരായാലും

തടസം നില്‍ക്കുന്നത് ആരായാലും

ഞങ്ങളുടെ യാത്രയ്ക്ക് തടസം നില്‍ക്കുന്നത് ആരായാലും അതു ഗോമാതാവായാലും ഞങ്ങള്‍ മര്‍ദ്ദിക്കും എന്നാണോ വിഎച്ച്പി പറയുന്നത്. പശുവിനെ വിഎച്ച്പി പ്രവര്‍ത്തകര്‍ ചവിട്ടിയോടിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള യാത്രയ്ക്കിടെയായിരുന്നു ഇവരുടെ വാഹത്തിന് തടസമായി പശുക്കള്‍ എത്തിയത്. എത്ര തെളിച്ചിട്ടും മാറാതെ കണ്ടപ്പോള്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ ചവിട്ടിയും തൊഴിച്ചും പശുക്കളെ ഓടിക്കുകയായിരുന്നു.

ഗോവധം കത്തിനില്‍ക്കുമ്പോള്‍

ഗോവധം കത്തിനില്‍ക്കുമ്പോള്‍

ഗോവധത്തിനുനേരെ മുറവിളി കൂട്ടുകയും ബീഫ് നിരോധനം രാജ്യവ്യാപകമാക്കാനും മുന്നില്‍ ഇറങ്ങിയതും വിഎച്ച്പി തന്നെയായിരുന്നു. ബീഫ് കഴിച്ചതിന്റെ പേരില്‍ പ്രതിഷേധവും കൊലവിളിയും നടത്തിയ ഈ വിഎച്ച്പിക്കാര്‍ തന്നെയാണ് ഇപ്പോള്‍ ഗോമാതാവിനെ മര്‍ദ്ദിച്ചിരിക്കുന്നത്.

ഇതാണ് ഗോസംരക്ഷണം

ഇതാണ് ഗോസംരക്ഷണം

ഇതാണ് വിഎച്ച്പിയുടെ ഗോസംരക്ഷണം...പശുക്കളെ സംരക്ഷിക്കാന്‍ പ്രസംഗങ്ങള്‍ നടത്തുന്ന നേതാക്കള്‍ക്ക് ഇതിനെക്കുറിച്ച് എന്തു മറുപടി പറയാന്‍ കാണും എന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍, ഇതിനിടയില്‍ ചെയ്തത് തെറ്റായി പോയെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിഎച്ച്പി അറിയിച്ചിട്ടുണ്ട്.

ഇതൊരു കയ്യബദ്ധം മാത്രം

ഇതൊരു കയ്യബദ്ധം മാത്രം

ബീഫ് തിന്നൂവെന്ന് ആരോപിച്ച് മദ്ധ്യവയസ്‌കന്‍ മരിച്ചപ്പോള്‍ അതയാള്‍ക്ക് പറ്റിയ കയ്യബദ്ധമായി കണ്ട് ആരെങ്കിലും കണ്ടില്ലെന്നു വെച്ചോ? ഇപ്പോഴും ബീഫിന്റെ പേരില്‍ മര്‍ദ്ദനം ഏല്‍ക്കുന്നു. എന്നാല്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ ചെയ്തത് കയ്യബദ്ധമെന്നു പറഞ്ഞ് നിസാരമാക്കുകയാണ് ചെയ്യുന്നത്.

ഒരിക്കലും അനാദരവ് കാണിക്കില്ല

ഒരിക്കലും അനാദരവ് കാണിക്കില്ല

ഏതെങ്കിലും വിഎച്ച്പി അംഗത്തിനു ഇതില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ അയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ഹിന്ദുത്വ സംഘടനകള്‍ അറിയിച്ചത്. തങ്ങള്‍ ഒരിക്കലും പശുവിനോട് അനാദരവ് കാണിക്കില്ലെന്നാണ് വിഎച്ച്പി വക്താവ് ശരദ് വര്‍മ്മ വ്യക്തമാക്കിയത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

ഫോളോ ട്വിറ്റര്‍

English summary
Amidst the raging debate over 'increasing intolerance' VHP workers kicked up a row by kicking a cow, which came in the way of the chariot specially designed to carry the urn containing ashes of Ashok Singhal for yatra in Lucknow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X