കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഉപരാഷ്ട്രപതിയുടെ ശമ്പളമെത്ര? താമസിക്കുന്നതെവിടെ? വിശദമായി അറിയാം....

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഭരണകക്ഷിയായ എന്‍ഡിഎയുടെ ജഗദീപ് ധന്‍കറും പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയുമാണ് സ്ഥാനാര്‍ഥികള്‍. ശനിയാഴ്ച വൈകീട്ടുതന്നെ ഫലവും പ്രഖ്യാപിക്കും. ജഗദീപ് ധന്‍കര്‍ വിജയക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജസ്ഥാനില്‍നിന്നുള്ള ജാട്ട് നേതാവാണ്, ബംഗാള്‍ മുന്‍ ഗവര്‍ണര്‍ കൂടിയായ ധന്‍കര്‍. എണ്‍പതുകാരിയായ ആല്‍വ മുന്‍കേന്ദ്രമന്ത്രിയും രാജസ്ഥാന്‍ ഗവര്‍ണറുമായിരുന്നു. രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിക്കും. രാത്രിയോടെ, ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ പ്രഖ്യാപിക്കും. രാജ്യസഭയുടെ അധ്യക്ഷന്‍ കൂടിയാണ് ഉപരാഷ്ട്രപതി.നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 11ന് അവസാനിക്കും.

vice president 2022

കുഞ്ഞ് നുമയുടെ ഉമ്മയ്ക്കരികില്‍ ദിവ്യ എസ് അയ്യര്‍, കണ്ണുകള്‍ നിറഞ്ഞു, വാക്കുകള്‍ ഇടറികുഞ്ഞ് നുമയുടെ ഉമ്മയ്ക്കരികില്‍ ദിവ്യ എസ് അയ്യര്‍, കണ്ണുകള്‍ നിറഞ്ഞു, വാക്കുകള്‍ ഇടറി

വളരെ സുപ്രധാനപ്പെട്ട ഒരു പദവിയാണ് ഉപരാഷ്ട്രപതിയുടേത്. ഉപരാഷ്ട്രപതിക്ക് ലഭിക്കുന്ന പ്രതിമസ ശമ്പളത്തെക്കുറിച്ചും മറ്റ് ആനുകൂല്യങ്ങളും പരിശോധിക്കാം:ഉപരാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം നാലുലക്ഷം രൂപയാണ്. 1953ലെ 'സാലറീസ് ആന്‍ഡ് അലവന്‍സസ് ഓഫ് പാര്‍ലമെന്റ് ഓഫിസേഴ്‌സ് ആക്ട്' പ്രകാരമാണ് രാജ്യത്തിന്റെ ഉപരാഷ്ട്രപതിക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നത്.

രാജ്യസഭ അധ്യക്ഷന്‍ എന്ന നിലയില്‍ സ്പീക്കര്‍ക്ക് സമാനമായ ശമ്പളവും ആനുകൂല്യങ്ങളും ആണ് ഉപരാഷ്ട്രപതിക്കും ലഭിക്കുന്നത്. സൗജന്യ താമസം, വൈദ്യസഹായം എന്നിവയും ലഭിക്കും. വിമാന, ട്രെയിന്‍ യാത്രകളെല്ലാം സൗജന്യമാണ്. ഉപരാഷ്ട്രപതിക്ക് സ്വന്തമായി സുരക്ഷ ജീവനക്കാരും മറ്റു സഹായികളുമുണ്ടാകും.

ന്യൂഡല്‍ഹി മൗലാന ആസാദ് റോഡിലെ ഉപരാഷ്ട്രപതി ഭവനാണ് ഔദ്യോഗിക വസതി. 1962 മെയ് മുതല്‍ മൗലാന ആസാദ് റോഡിലെ ആറാം നമ്പര്‍ ബംഗ്ലാവ് ഉപരാഷ്ട്രപതി ഭവന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. 6.48 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ്. പ്രത്യേകം രൂപകല്‍പന ചെയ്ത എയര്‍ ഇന്ത്യ വണ്‍ എന്ന പുതിയ ബോയിങ് 777-300 ഇ.ആര്‍ വിമാനമാണ് വിദേശ യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്. ഈ വിമാനം തന്നെയാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപയോഗിക്കുക.

ആ കേസില്‍ അതിജീവിതയുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന ഘടകങ്ങള്‍ കൂടി കടന്നുവന്നുകഴിഞ്ഞു: ആശ ഉണ്ണിത്താന്‍ആ കേസില്‍ അതിജീവിതയുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന ഘടകങ്ങള്‍ കൂടി കടന്നുവന്നുകഴിഞ്ഞു: ആശ ഉണ്ണിത്താന്‍

അതേസമയം, ഇന്ത്യയുടെ രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം 5 ലക്ഷം രൂപയാണ്. ശമ്പളത്തിന് പുറമെ രാഷ്ട്രപതിക്ക് മറ്റ് സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നു. ജീവിതകാലം മുഴുവന്‍ സൗജന്യ മെഡിക്കല്‍, വീട്, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.

ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍

ഇതുകൂടാതെ, രാഷ്ട്രപതിയുടെ താമസത്തിനും അതിഥികളെ സ്വീകരിക്കാനും ഓരോ വര്‍ഷവും 2.25 കോടി രൂപ ആണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പ്രത്യേകം രൂപകല്‍പന ചെയ്ത കറുത്ത മെഴ്‌സിഡസ് ബെന്‍സ് ട600 പുള്‍മാന്‍ ഗാര്‍ഡിലാണ് ഇന്ത്യയുടെ രാഷ്ട്രപതി സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന വാഹനം. ഇതുകൂടാതെ, ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കായി മറ്റൊരു കവചിത ലിമോസിനുംഉണ്ട്.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Vice President Election 2022: What is the salary of Vice President of India, here is the complete details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X