ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ബിജെപിക്ക് അത്ര ഈസിയല്ല, സീറ്റ് നില ഇങ്ങനെ, പ്രതിപക്ഷത്തിന്റെ സാധ്യതയോ?
ന്യൂഡല്‍ഹി: നാളെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. ജഗ്ദീപ് ധന്‍ഖര്‍ അപ്രതീക്ഷിതമായി ഉപരാഷ്ട്രപതി സ്ഥാനം രാജി വെച്ചതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവിലെ പാര്‍ലമെന്റിലെ സീറ്റ് നില അനുസരിച്ച് ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണന് പുതിയ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
എന്നാല്‍ കഴിഞ്ഞ ചില വോട്ടെടുപ്പുകളിലേത് പോലെ വിജയത്തിന്റെ ഭൂരിപക്ഷം അത്ര വലുതായിരിക്കില്ല. അതിനാല്‍, എന്‍ഡിഎ എല്ലാ വോട്ടുകളും ട്രാക്ക് ചെയ്യുന്നുണ്ടെന്നാണ് വിവരം. ഉപരാഷ്ട്രപതിയെ എല്ലാ പാര്‍ലമെന്റ് അംഗങ്ങളും രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. അതായത് എംപിമാര്‍ക്ക് ഇഷ്ടമുള്ളത് പോലെ വോട്ട് ചെയ്യാന്‍ കഴിയും. എങ്കിലും മിക്കപ്പോഴും പാര്‍ട്ടി നിര്‍ദേശമനുസരിച്ചായിരിക്കും എംപിമാര്‍ വോട്ട് ചെയ്യുക.

എന്നിരുന്നാലും, ക്രോസ്-വോട്ടിംഗ് സാധാരണമാണ്, മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസും മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയും മുന്കാലങ്ങളില്ബിജെപിയെ പിന്തുണച്ചിരുന്നു. 2022 ല്‍ ജഗ്ദീപ് ധന്‍ഖര്‍ മത്സരിച്ചപ്പോള്‍ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയമാണ് നേടിയിരുന്നത്.
ഇതിന് കാരണമായത് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും അന്നത്തെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളിന്റെയും വോട്ടുകള്‍ ലഭിച്ചതിനാലായിരുന്നു. ധന്‍ഖര്‍ അന്ന് ഏകദേശം 75 ശതമാനം വോട്ടുകള്‍ നേടി. എന്നാല്‍ ഇത്തവണ അത്ര എളുപ്പമായിരിക്കില്ല എന്‍ഡിഎ ക്യാംപിന്റെ ജയം. നിലവില്‍ 239 രാജ്യസഭാ എംപിമാരും 542 ലോക്സഭാ എംപിമാരുമാണ് പാര്‍ലമെന്റില്‍ ഉള്ളത്.
എന്‍ഡിഎ ക്യാംപിലും ഇന്ത്യാ മുന്നണിയിലും ഇല്ലാത്ത മുന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളും മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, വോട്ടുചെയ്യുന്ന ആകെ എംപിമാരുടെ എണ്ണം 770 ആയി കുറയും. അങ്ങനെ വരുമ്പോള്‍ ജയിക്കാനാവശ്യമായ ഭൂരിപക്ഷം 386 ആയിരിക്കും.
എന്‍ഡിഎയ്ക്ക് 425 എംപിമാരുണ്ട്. അതിനാല്‍, ബിജെപി സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണന് തന്നെയായിരിക്കും ജയിക്കുക. എന്‍ഡിഎയില്‍ ഇല്ലാത്ത വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഏഴ് രാജ്യസഭാ എംപിമാരുടേയും നാല് ലോക്സഭാ എംപിമാരുടേയും വോട്ട് എന്‍ഡിഎ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ബിആര്‍എസും ബിജെഡിയും ഇല്ലെങ്കിലും, എന്‍ഡിഎയ്ക്ക് 436 വോട്ടുകള്‍ ലഭിക്കും.
ഈ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സ്വാതി മാലിവാള്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപിയാണ്. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ സഹായി ശാരീരികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയും എംപിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. സ്വാതി മാലിവാള്‍ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇതുവരെ നടന്നിട്ടില്ല.
അവര്‍ രാജിവയ്ക്കാന്‍ വിസമ്മതിച്ചതിനാല്‍ തന്നെ ഉപരാഷ്ട്രതി തിരഞ്ഞെടുപ്പിലെ അവരുടെ വോട്ട് ആര്‍ക്കായിരിക്കും എന്ന് വ്യക്തമല്ല. കൂടാതെ ലോക്സഭയിലെ ഏഴ് സ്വതന്ത്ര എംപിമാരുടെ കാര്യത്തിലും അകാലിദളിനെയും മിസോറാമില്‍ നിന്നുള്ള ഇസഡ്പിഎമ്മിനെയും ചുറ്റിപ്പറ്റിയും സമാനമായ അനിശ്ചിതത്വം നിലനില്ക്കുന്നു. ഈ പാര്‍ട്ടികള്‍ക്കെല്ലാം ഓരോ എംപിമാരാണ് ഉള്ളത്.
ഈ വോട്ട് രാധാകൃഷ്ണനാണെങ്കില്‍ ബിജെപിക്ക് 458 വോട്ടുകള്‍ ലഭിക്കും. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് ധന്‍ഖര്‍ നേടിയ 528 വോട്ടിനേക്കാള്‍ വളരെ കുറവാണിത്. എങ്കിലും ഈ വോട്ടെടുപ്പില്‍ വിജയിക്കാന്‍ പര്യാപ്തമാണ്. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്ക് സുപ്രീം കോടതി മുന്‍ ജഡ്ജി ബി സുദര്ശന് റെഡ്ഡിയെ ആണ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇരുസഭയിലും കൂടെ കടലാസില്‍ പ്രതിപക്ഷത്തിന് 324 വോട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് കൂടുതല്‍ എംപിമാരെ ലഭിച്ചതിനാല്‍ ഈ തിരഞ്ഞെടുപ്പ് 2022 നെ അപേക്ഷിച്ച് കൂടുതല്‍ കടുപ്പമേറിയതായിരിക്കും. എങ്കിലും ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന അംഗബലം ഇപ്പോഴും പ്രതിപക്ഷ ക്യാംപിനില്ല. 100 ശതമാനം പ്രതിപക്ഷ എംപിമാരും ജസ്റ്റിസ് റെഡ്ഡിക്ക് വോട്ട് ചെയ്താലും കുറഞ്ഞത് 100 വോട്ടിനെങ്കിലും അദ്ദേഹം പരാജയപ്പെടും.
ഇനി ബിആര്‍എസും ബിജെഡിയും തിരിഞ്ഞ് അദ്ദേഹത്തിന് വോട്ട് ചെയ്താലും അത് മാറാന്‍ സാധ്യതയില്ല, സ്വാതി മാലിവാളും, എല്ലാ സ്വതന്ത്രരും ഒറ്റ എംപിമാരുള്ള പാര്‍ട്ടികളും, വൈഎസ്ആര്‍ കോണ്‍ഗ്രസും പ്രതിപക്ഷത്തിനാപ്പം നിന്നാലും ഇന്ത്യാ ബ്ലോക്കിന് ഏകദേശം 70 വോട്ടുകളുടെ കുറവ് വരും. അതേസമയം രാജ്യസഭയില്‍ മാത്രം കുറഞ്ഞത് 150 ക്രോസ് വോട്ടുകളെങ്കിലും പ്രതീക്ഷിക്കുന്നതായി എന്‍ഡിഎ വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു.
എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഇന്ത്യ ബ്ലോക്ക് ഇതിനകം സമ്മതിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പ്രതിപക്ഷത്തിന്റെ ശക്തി അടിവരയിടുന്നതിനും, ഈ വര്‍ഷവും അടുത്ത വര്‍ഷവും ബിഹാര്‍, ബംഗാള്‍, തമിഴ്നാട്, കേരളം എന്നിവ ഉള്‍പ്പെടുന്ന നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ഐക്യം വര്‍ധിപ്പിക്കുന്നതിനും ഈ തിരഞ്ഞെടുപ്പ് സഹായകമാകും എന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications