ഇന്ത്യാ മുന്നണിയില്‍ വോട്ട് ചോര്‍ച്ച, സിപി രാധാകൃഷ്ണന് പുതിയ ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സിപി രാധാകൃഷ്ണന് തിരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകളാണ് ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന് നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു രാധാകൃഷ്ണന് മത്സരിച്ചത്. പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജസ്റ്റിസ് ബി സുദര്ശന് റെഡ്ഡി 300 വോട്ടുകള്‍ ആണ് നേടിയത്.
152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 98.12 ശതമാനമായിരുന്നു പോളിംഗ്. എന്‍ഡിഎയ്ക്ക് വിചാരിച്ചതിലും കൂടുതല്‍ വോട്ട് ലഭിച്ചപ്പോള്‍ ഇന്ത്യാ സഖ്യത്തില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. ആകെ 315 പ്രതിപക്ഷ എംപിമാര്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയതായി കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.

അതിനാല്‍ തന്നെ 15 എംപിമാര്‍ ക്രോസ് വോട്ട് ചെയ്തു എന്ന് ഉറപ്പായി. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ആകെ 754 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ 15 എണ്ണം അസാധുവായി. അതേസമയം 152 വോട്ടുകളുടെ ഭൂരിപക്ഷം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ വോട്ടുകളില്‍ ഒന്നാണ്. 2022 ല്‍, കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ ജഗ്ദീപ് ധന്‍ഖര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയെ പരാജയപ്പെടുത്തിയിരുന്നു.
അന്ന് അദ്ദേഹത്തിന് 528 വോട്ടുകള്‍ ലഭിച്ചു, അതേസമയം മാര്‍ഗരറ്റ് ആല്‍വയ്ക്ക് ലഭിച്ച ആകെ വോട്ട് 182 ആയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നതിനാല്‍ പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇത് അപ്രതീക്ഷിത തിരിച്ചടിയാണ്. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍ഖറിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് വീണ്ടും ഒരു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
തമിഴ്നാട്ടില്‍ നിന്നുള്ള മുന്‍ എംപിയാണ് രാധാകൃഷ്ണന്. ഗൗണ്ടര്‍-കൊങ്കു വെള്ളാളര്‍ സമുദായത്തില്‍ നിന്നുള്ള ഒബിസി വിഭാഗക്കാരനായ അദ്ദേഹം മഹാരാഷ്ട്ര ഗവര്‍ണര്‍ ആയിരുന്നു. 67 കാരനായ രാധാകൃഷ്ണന് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന ഭരണഘടനാ പദവി വഹിക്കുന്ന തമിഴ്നാട്ടില്‍ നിന്നുള്ള മൂന്നാമത്തെ നേതാവായി മാറി. കോയമ്പത്തൂരില്‍ നിന്ന് രണ്ട് തവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
രാധാകൃഷ്ണന് വളരെക്കാലമായി ബിജെപിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് അദ്ദേഹം കേന്ദ്രമന്ത്രിയാകാന്‍ വലിയ സാധ്യത കല്പിക്കപ്പെട്ടിരുന്നു. എന്നാല്‍ 1998 ല്‍ ബിജെപിയുടെ അന്നത്തെ ഫ്ലോര്‍ മാനേജര്‍മാര്‍ അദ്ദേഹത്തിന്റെ പേര് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചതിനെത്തുടര്‍ന്ന് പൊന്‍ രാധാകൃഷ്ണനോട് പരാജയപ്പെടേണ്ടി വന്നു.
ആര്‍എസ്എസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം സംഘടനയിലും പിന്നീട് ബിജെപിയിലും ഉന്നത പദവികളിലൂടെ ഉയര്‍ന്നുവരികയായിരുന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications