ദേശീയഗാനം പാടിയപ്പോള്‍ ഹമീദ് അന്‍സാരി സല്യൂട്ട് ചെയ്തില്ല
ദില്ലി:റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേശീയഗാനം ആലപിച്ചപ്പോള്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സല്യൂട്ട് ചെയ്തില്ലെന്ന് ആരോപണം. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പരേഡ് നടക്കുന്ന സമയത്ത് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ സല്യൂട്ട് ചെയ്തപ്പോള്‍ ഹമീദ് അന്‍സാരി മാത്രം സല്യൂട്ട് ചെയ്തില്ല.
സംഭവം നടക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടപ്പോള്‍ ആരോപണങ്ങള്‍ ആളിക്കത്തി. ഉപരാഷ്ട്രപതി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും, അനാദരവ് കാണിച്ചെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു. പ്രശ്നം വിവാദമായപ്പോള്‍ ഇതിനു വിശദീകരണവുമായി ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്തെത്തി. സല്യൂട്ട് ചെയ്തില്ലെന്നത് ശരിയാണെന്നു തന്നെയാണ് അധികൃതര്‍ പറഞ്ഞത്.

എന്നാല്‍ പ്രോട്ടോക്കോള്‍ പ്രകാരം ഉപരാഷ്ട്രതി വിശിഷ്ടാതിഥി അല്ലെങ്കില്‍ ദേശീയ ഗാനത്തിന് സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ദേശീയഗാനം ആലപിക്കുമ്പോള്‍ വിശിഷ്ടാതിഥിയും യൂണിഫോമിലുള്ളവരും സല്യൂട്ട് ചെയ്യണം. സിവില്‍ ഡ്രസിലുള്ള ആളുകള്‍ അറ്റെന്ഷനായി നിന്നാല്‍ മാത്രം മതിയെന്നാണ് വിശദീകരണം.
ഹാമിദ് അന്‍സാരി അറ്റെന്ഷനായി നില്‍ക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തുവന്നത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications