കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയഗാനം പാടിയപ്പോള്‍ ഹമീദ് അന്‍സാരി സല്യൂട്ട് ചെയ്തില്ല

  • By Sruthi K M
Google Oneindia Malayalam News

ദില്ലി:റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേശീയഗാനം ആലപിച്ചപ്പോള്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സല്യൂട്ട് ചെയ്തില്ലെന്ന് ആരോപണം. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പരേഡ് നടക്കുന്ന സമയത്ത് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ സല്യൂട്ട് ചെയ്തപ്പോള്‍ ഹമീദ് അന്‍സാരി മാത്രം സല്യൂട്ട് ചെയ്തില്ല.

സംഭവം നടക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടപ്പോള്‍ ആരോപണങ്ങള്‍ ആളിക്കത്തി. ഉപരാഷ്ട്രപതി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും, അനാദരവ് കാണിച്ചെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു. പ്രശ്‌നം വിവാദമായപ്പോള്‍ ഇതിനു വിശദീകരണവുമായി ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്തെത്തി. സല്യൂട്ട് ചെയ്തില്ലെന്നത് ശരിയാണെന്നു തന്നെയാണ് അധികൃതര്‍ പറഞ്ഞത്.

hameed

എന്നാല്‍ പ്രോട്ടോക്കോള്‍ പ്രകാരം ഉപരാഷ്ട്രതി വിശിഷ്ടാതിഥി അല്ലെങ്കില്‍ ദേശീയ ഗാനത്തിന് സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ദേശീയഗാനം ആലപിക്കുമ്പോള്‍ വിശിഷ്ടാതിഥിയും യൂണിഫോമിലുള്ളവരും സല്യൂട്ട് ചെയ്യണം. സിവില്‍ ഡ്രസിലുള്ള ആളുകള്‍ അറ്റെന്‍ഷനായി നിന്നാല്‍ മാത്രം മതിയെന്നാണ് വിശദീകരണം.

ഹാമിദ് അന്‍സാരി അറ്റെന്‍ഷനായി നില്‍ക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തുവന്നത്.

English summary
vice president Hamid ansari office clarifies row over Hamid Ansari not saluting during national anthem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X