ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ്; കോൺഗ്രസ് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു...
ഹർജി തള്ളിയതായി സുപ്രീംകോടതിയും വ്യക്തമാക്കി.
ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ നടപടിക്കെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിന്‍വലിച്ചു. കോൺഗ്രസ് എംപിമാരായ പ്രതാപ് സിങ് ബജ്വ, അമീ ഹർഷാദ്ര യാഗ്നിക് എന്നിവർ നൽകിയ ഹർജിയാണ് ചൊവ്വാഴ്ച പിൻവലിച്ചത്. കേസിൽ എംപിമാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കബിൽ സിബൽ ഹർജി പിൻവലിക്കുന്നതായി സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ ഹർജി തള്ളിയതായി സുപ്രീംകോടതിയും വ്യക്തമാക്കി.

കോൺഗ്രസ് എംപിമാർ സമർപ്പിച്ച ഹർജി ഭരണാഘടന ബെഞ്ചിന് വിട്ടതിനാലാണ് കപിൽ സിബൽ ഹർജി പിൻവലിച്ചത്. ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ നടപടിക്കെതിരെയാണ് കോൺഗ്രസ് എംപിമാർ ഹർജി നൽകിയത്. എന്നാൽ ഈ ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. തുടർന്ന് ജസ്റ്റിസ് എകെ സിക്രിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹർജി പരിഗണിക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.
ചൊവ്വാഴ്ച രാവിലെ ഹർജി പരിഗണിച്ചപ്പോൾ, ആരാണ് ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടതെന്നായിരുന്നു കപിൽ സിബലിന്റെ ചോദ്യം. ചീഫ് ജസ്റ്റിസാണ് ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടതെങ്കിൽ അതിന്റെ ഉത്തരവ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അക്കാര്യങ്ങളിലേക്ക് കടക്കേണ്ടെന്നും, ഹർജിയിൽ പറയുന്ന കാര്യങ്ങൾ ഉന്നയിക്കാമെന്നുമായിരുന്നു ബെഞ്ചിന്റെ പ്രതികരണം. ഇതോടെയാണ് ഹർജി പിൻവലിക്കുന്നതായി കപിൽ സിബൽ സുപ്രീംകോടതിയെ അറിയിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വാർത്താസമ്മേളനം നടത്തിയ അഞ്ച് മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കിയാണ് ചീഫ് ജസ്റ്റിസ് ഭരണഘടന ബെഞ്ച് രൂപീകരിച്ചതെന്നും ഇതിൽ ശ്രദ്ധേയമാണ്. ഇക്കാര്യം തന്നെയാണ് കോൺഗ്രസ് നേതാക്കളും ഉന്നയിച്ചത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications