കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിശീലനം നൽകിയിട്ടും എംപിമാർ തെറ്റിച്ചു!!! 16 വോട്ടുകൾ അസാധു!!! വിമർശിച്ച് അമിത് ഷാ!!

വോട്ടർമാരായ എംപിമാരുടെ പ്രകടനത്തിൽ അമിത് ഷാ നിരാശ പ്രകടിപ്പിച്ചു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബിജെപി സർക്കാർ എംപിമാർക്കായി നടത്തിയ ഡമ്മി വോട്ടെടുപ്പിൽ 16 വോട്ടുകൾ അസാധു. ബിജെപി- സഖ്യകക്ഷികൾക്ക് വേണ്ടിയാണ് ഡമ്മി വോട്ടെടുപ്പ് നടത്തിയത്.

amith sha

ശനിയാഴ്ച നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലിൽ വോട്ടുകൾ ഉറപ്പിക്കലാണ് ഇതുകൊണ്ട് മോദി സർക്കാർ ലക്ഷ്യമിട്ടിരുന്നത്.വോട്ട് അസാധുവാക്കാതെ എങ്ങനെ ശരിയായ സ്ഥാനാർഥിക്ക് വോട്ട് ചെയ്യാം എന്നുള്ള പരിശീലനമാണ് ആദ്യം നടന്നത്. ശേഷമായിരുന്നു വേട്ടെടുപ്പ്. എന്നാൽ പരിശീലനം ലഭിച്ചിട്ടും 16 എംപിമാർ ചെയ്തത് അസാധുവോട്ടുകളായിരുന്നു. വോട്ടർമാരായ എംപിമാരുടെ പ്രകടനത്തിൽ അമിത് ഷാ നിരാശ പ്രകടിപ്പിച്ചു.

അസാധു വോട്ടുകൾ ഒഴിവാക്കാൻ

അസാധു വോട്ടുകൾ ഒഴിവാക്കാൻ

രണ്ടാഴ്ച മുന്‍പ് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 21 അസാധു വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്. ഇതില്‍ കൂടുതലും ബിജെപി എംപിമാരുടേതായിരുന്നു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഒരു പാര്‍ട്ടി യോഗത്തില്‍ വോട്ട് രേഖപ്പെടുത്തുക എന്ന നിസ്സാരമായ പ്രക്രിയ ശരിയായി ചെയ്യാന്‍ സാധിക്കാത്തതിന് ബിജെപി എംപിമാരെ അമിത് ഷാ ശക്തമായി വിമര്‍ശിച്ചിരുന്നു. എംപിമാരുടെ ഭാഗത്തുനിന്ന് വലിയ തോതില്‍ അസാധു വോട്ടുകള്‍ ഉണ്ടാവുന്നത് പാർട്ടിയിൽ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്.

 വോട്ടിങ് പരിശീലനം

വോട്ടിങ് പരിശീലനം

ബിജെപി എംപിമാരുടെ ഭാഗത്ത് നിന്ന് അസാധുവോട്ടുകളുടെ എണ്ണം കുറയ്ക്കാനായി പ്രത്യേക വോട്ടിങ് പരിശീലനം നൽകിയിരുന്നു. എന്നിട്ടും എംപിമാർ രേഖപ്പെടുത്തിയിൽ 16 വോട്ടുകൾ അസാധുവായിരുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്

രാഷ്ട്രപതി തിരഞ്ഞെടുപ്പ്

രണ്ടാഴ്ച മുൻപ് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലും 21 വോട്ടുകൾ അസാധുവായിരുന്നു. ഈ വോട്ടുകൾ രാംനാഥ് കേവിന്ദിന്റെ ആകെ വോട്ട് ശതമാനത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു. കനത്ത വിജയം ബിജെപിക്ക് നേടിയെടുക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല.

പ്രതീക്ഷയോടെ ഇരു വിഭാഗം

പ്രതീക്ഷയോടെ ഇരു വിഭാഗം

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. മുന്‍ ദേശീയാധ്യക്ഷനുമായ വെങ്കയ്യ നായിഡുവാണ് എന്‍.ഡി.എ. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. ബംഗാള്‍ മുന്‍ ഗവര്‍ണറും ഗാന്ധിജിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷസ്ഥാനാര്‍ഥി. ഇരു പക്ഷക്കാരും വളരെ പ്രതീക്ഷയോടെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.
ലോക്‌സഭയില്‍ 337 അംഗങ്ങളും രാജ്യസഭയില്‍ 80 അംഗങ്ങളുമാണ് എന്‍ഡിഎക്കുള്ളത്. എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവയുടെ ഇരു സഭകളിലുമുള്ള 67 എംപിമാരും വെങ്കയ്യ നായിഡുവിന് വോട്ട് ചെയ്യും. 395 വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടത്. വെങ്കയ്യ നായിഡുവിന് 485 വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, ആംആദ്മി, ആർജെഡി , ജെഡിയു പാർട്ടികളുടെ വോട്ട് പ്രതിപക്ഷ സ്ഥാനാർഥി ഗോപാൽ കൃഷ്ണ ഗാന്ധിക്ക് ലഭിക്കും

പ്രതിപക്ഷത്തിന് പിന്തുണയുമായി ജെഡിയു

പ്രതിപക്ഷത്തിന് പിന്തുണയുമായി ജെഡിയു

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകിയ ബിജെഡി, ജെഡിയു എന്നീ പർട്ടികൾ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് നൽകില്ല. പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി നിർണ്ണയ ക്യമ്പിൽ ജെഡിയും ഗോപൽ കൃഷ്ണ ഗാന്ധിയെ പിന്തുണക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

 പുതിയ ഉപരാഷ്ട്രപതി

പുതിയ ഉപരാഷ്ട്രപതി

രാവിലെ പത്തുമണി മുതല്‍ അഞ്ചു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം ഏഴുമണിയോടെ ഫലപ്രഖ്യാപനം നടക്കും. പാര്‍ലമെന്റിന്റെ ഇരുസഭാംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ആകെ 790 വോട്ടുകളാണുള്ളത്. 245 രാജ്യസഭാ അംഗങ്ങളും 545 പേര്‍ ലോക്‌സഭാ അംഗങ്ങളുമാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും വോട്ട് ചെയ്യും.

English summary
On the eve of the vice-presidential election, the ruling NDA organised a workshop for its MPs on Friday to instruct them on the correct voting procedure. A “dummy vote” was held at the end of the session. At least 16 votes were declared “invalid”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X