കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് കലാകാരന്‍മാരെ ഇന്ത്യയില്‍ വേണ്ടെന്ന് രാജ് താക്കറെ....പ്രതികാരം ചെയ്യണമെന്ന് വിക്കികൗശല്‍

Google Oneindia Malayalam News

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായി പ്രതികരിച്ച് ബോളിവുഡ് നടന്‍ വിക്കി കൗശലും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയും. ആക്രമണത്തിന് പിന്നിലുള്ള തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്നാണ് വിക്കി കൗശല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ആസ്പദമാക്കി ബോളിവുഡില്‍ പുറത്തിറങ്ങിയ ഉറിയിലെ നായകനാണ് വിക്കി കൗശല്‍. തനിക്ക് വളരെ കുറച്ച് കാര്യങ്ങളാണ് അറിയുക. ഇവിടെ ഇരുന്ന് തിരിച്ചടിക്കണമെന്ന് പറയാന്‍ മാത്രമേ തനിക്കാവൂ. പക്ഷേ സര്‍ക്കാരിന് മികച്ച രീതിയില്‍ തിരിച്ചടിക്കാന്‍ സാധിക്കൂ. അവര്‍ അതിനെ കുറിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടാവുമെന്നും വിക്കി പറഞ്ഞു.

1

സൈനികരുടെ വിയോഗത്തില്‍ വലിയ വേദനയുണ്ട്. രാജ്യം മൊത്തം ആ വേദന അനുവഭിക്കുന്നുണ്ട്. ആ വേദന തീവ്രവാദികളും അറിയണം. ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അവരെ അറിയിക്കണമെന്നും വിക്കി കൗശല്‍ പറഞ്ഞു. അതേസമയം പാകിസ്താനില്‍ നിന്നുള്ള കലാകാരന്‍മാരെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെ പറഞ്ഞു. ബോളിവുഡിലെ പ്രമുഖ കമ്പനികളായ ടി സീരീസ്, സോണി മ്യൂസിക്, ടിപ്‌സ് മ്യൂസിക് എന്നിവര്‍ പാകിസ്താനില്‍ നിന്നുള്ള ഗായകരെ ഇന്ത്യയില്‍ പാടാനായി കൊണ്ടുവരരുത്. ഇക്കാര്യം അവരെ അറിയിച്ചിട്ടുണ്ട്. ഇനിയും തുടരുകയാണെങ്കില്‍ കടുത്ത നടപടിയുണ്ടാവുമെന്നും എംഎന്‍എസ് അറിയിച്ചു.

ടി സീരീസ് പാകിസ്താനില്‍ നിന്നുള്ള ഗായകരായ റാഹത്ത് ഫത്തേ അലി ഖാനും ആതിഫ് അസ്ലവുമായി ചേര്‍ന്ന് രണ്ട് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ രണ്ട് ഗാനങ്ങളും എംഎന്‍എസ്സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് യുട്യൂബില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അതേസമയം ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ഇമ്രാന്‍ ഖാന്റെ പോട്രെയിറ്റ് മറച്ചുവെച്ചാണ് പ്രതിഷേധിച്ചത്. സിസിഐയില്‍ നിരവധി ഇതിഹാസ താരങ്ങളുടെ പോട്രെയിറ്റുകള്‍ ഉണ്ട്. പാകിസ്താന്റെ എക്കാലത്തെയും മികച്ച താരമായ ഇമ്രാന്‍ ഖാന്‍ അതുകൊണ്ട് തന്നെയാണ് ഇവിടെ ഇടംപിടിച്ചത്. എന്നാല്‍ അത് ഇനി വേണ്ടെന്നാണ് തീരുമാനം.

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു... നൗഷേരയില്‍ വെടിവെപ്പ്!!പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു... നൗഷേരയില്‍ വെടിവെപ്പ്!!

English summary
vicky kaushal says pulwama attack should not be forgotten
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X