കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരകൾ കുറ്റക്കാരായി: പോലീസ് ക്രൂരതയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ!!

Google Oneindia Malayalam News

ദില്ലി: പൌരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധക്കാർക്ക് നേരെയുള്ള പോലീസ് ക്രൂരതയിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ പ്രതിനിധി സംഘം ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ. ഉത്തർപ്രദേശിൽ പ്രതിഷേധക്കാർക്ക് നേരെയുള്ള പോലീസ് ക്രൂരതയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മൊഹ്സിന കിദ്വായ്, സൽമാൻ ഖുർഷിദ്, പിഎൽ പൂനിയ, ജിതിൻ പ്രസാദ, അഭിഷേക് സിങ് വി, രാജീവ് ശുക്ല, യുപി കോൺഗ്രസ് തലവൻ അജയ് കുമാർ ലല്ലു എന്നിവരുൾപ്പെട്ട സംഘം ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിൽ പൌരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസ് നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

congress12-1580

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിൽ, താനാണ് ഇര, തന്നെ പ്രതി ചേർക്കരുതെന്ന് ഹർജി!നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിൽ, താനാണ് ഇര, തന്നെ പ്രതി ചേർക്കരുതെന്ന് ഹർജി!

സ്വന്തം പൌരന്മാരെ ക്രിമിനലുകളെപ്പോലെ പരിഗണിക്കുന്ന സർക്കാർ ജനങ്ങൾക്കെതിരെ നടത്തുന്ന ക്രൂരതകളാണ് കോൺഗ്രസ് പ്രതിനിധി സംഘം ദേശീയ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ വിവരിച്ചത്. പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഏറ്റവുമധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണ്. പ്രധാനമായും 12 ജില്ലകളിലായി നടന്ന അക്രമണങ്ങളിൽ 20 പേരാണ് കൊല്ലപ്പെട്ടത്. ഫിറോസാബാദ്, മീററ്റ്, രാംപൂർ, മുസാഫർനഗർ, ബുലന്ദ്ഷഹർ, ബഹ്രെയിച്ച് എന്നിവിങ്ങളിലായി നടന്ന പ്രതിഷേധങ്ങളിൽ നിരവധി പേർക്ക് വെടിയേൽക്കുന്നതിനൊപ്പം മറ്റ് പരിക്കുകളും ഏറ്റിരുന്നു.

congress-158
പോലീസിനെയും സംസ്ഥാന ഭരണകൂടത്തെയും ചോദ്യമുനയിൽ നിർത്തുന്ന നീക്കങ്ങളാണ് യുപിയിൽ പ്രക്ഷോഭങ്ങൾക്കിടെ നടന്നത്. ഉത്തർപ്രദേശിൽ പൌരത്വ ഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭങ്ങൾക്കിടെ പൊതു സ്വത്തുക്കൾക്കുണ്ടായ കേടുപാടുകൾക്ക് ജനങ്ങളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് യോഗി ആദിത്യനാഥ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

anti citizenship amendment act, P Rajeev jamia protest, P Rajeev, jamia protest, citizenship amendment bill, narendra modi, asam Protest , Protest Against Citizenship Bill in, citizenship, asam, (amendment) bill, what is citizenship amendment bill, cab bill, Amit Shah, nrc bill, citizen amendment bill, jamia millia, citizenship amendment act,harthal, kerala harthal, പൗരത്വ നിയമ ഭേദഗതി, പൗരത്വ ഭേദഗതി ബില്‍, പൗരത്വ ഭേദഗതി നിയമം, പൗരത്വ ഭേദഗതി നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം, ജമിയ മിലിയ പ്രതിഷേധം, ജാമിയ മിലിയ, ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍, രാംനാഥ് കോവിന്ദ്, പൗരത്വ ബിൽ, രാജ്യസഭ, നരേന്ദ്ര മോദി, എന്താണ് ദേശീയ പൗരത്വ ബില്‍, നിരോധനാജ്ഞ, അസം, പൗരത്വ ബില്ലിനെതിരെ പ്രതിഷേധം, പിണറായി വിജയന്‍, കേരള ഹര്‍ത്താല്‍, ഹര്‍ത്താല്‍, പി രാജീവ്, Rahul Gandhi, Priyanka Gandhi, പ്രിയങ്ക ഗാന്ധി, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, NHRC

English summary
‘Victims have become accused’: Rahul, Priyanka move NHRC over ‘brutalities’ on anti-CAA protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X