കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെൺകുട്ടികളുടെ മൗനം ലൈംഗീക ബന്ധത്തിനുള്ള സമ്മതമോ? ഇര സമ്മതിച്ചാലും ബലാത്സംഗം തന്നെ!

Google Oneindia Malayalam News

ദില്ലി: ഇരകളുടെ മൗനം ബലാത്സംഗത്തിനുള്ള സമ്മതമായി കണക്കാക്കാനാകില്ലെന്ന് കോടതി. ദില്ലി ഹൈക്കോടതിയാണ് ഇത്തരത്തിൽ നിരീക്ഷിച്ചിരിക്കുന്നത്. 19 വയസ്സുള്ള ഗർഭിണിയെ ബലാത്സംഗം ചെയ്തതിന് ഇരുപത്തിയെട്ടുകാരനായ മുന്ന എന്നയാള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പ് പ്രകാരം വിചാരണക്കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇയാൾക്കെതിരെ തട്ടികൊണ്ടുപോകൽ കുറ്റവും ചുമത്തിയിരുന്നു.

പോലീസ് സ്റ്റേഷൻ ടൂറിസ്റ്റ് കേന്ദ്രമാക്കി യുവാവ്; പോലീസിന് തലവേദന, അവസാനം സംഭവിച്ചത്...പോലീസ് സ്റ്റേഷൻ ടൂറിസ്റ്റ് കേന്ദ്രമാക്കി യുവാവ്; പോലീസിന് തലവേദന, അവസാനം സംഭവിച്ചത്...

അബ്രാഹ്മണ ശാന്തി നിയമനത്തിന് പിന്നാലെ അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം, സഹകരിക്കാൻ തന്ത്രിയും!അബ്രാഹ്മണ ശാന്തി നിയമനത്തിന് പിന്നാലെ അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം, സഹകരിക്കാൻ തന്ത്രിയും!

എന്നാൽ‌ 2015ലെ ഈ വിധിക്കെതിരെ യുവതിയുടെ സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് അവകാശപ്പെട്ട് ഇയാള്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവെയാണ് ഇത്തരത്തിൽ ഒരു നിരീക്ഷണം ഉണ്ടായത്. യുവതിയുടെ മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിയുടെ മേല്‍ ചുമത്തിയിരുന്ന തട്ടിക്കൊണ്ടുപോകല്‍ കുറ്റം ഒഴിവാക്കാനുള്ള വിചാരണക്കോടതി തീരുമാനവും ഹൈക്കോടതി ശരിവെച്ചു.

വേശ്യാവൃത്തിക്കായി വില്‍ക്കാന്‍ ശ്രമിച്ചു

വേശ്യാവൃത്തിക്കായി വില്‍ക്കാന്‍ ശ്രമിച്ചു

ഇതിനു പിന്നാലെ പ്രതികളിലൊരാളായ സുമന്‍ കുമാര്‍ യുവതിയെ വേശ്യാവൃത്തിക്കായി വില്‍ക്കാന്‍ ശ്രമിച്ചുവെന്ന വാദം ശരിയാണെന്ന് കോടതി കണ്ടെത്തി.

യുവതിയെ ജോലി വാഗ്ദാനം

യുവതിയെ ജോലി വാഗ്ദാനം

2010 ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലെത്തിയ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി തുടര്‍ച്ചയായി ബലാത്സംഗം ചെയ്തെന്നാണ് കേസ്.

ആ വാദം ദുർബലം

ആ വാദം ദുർബലം

ഇരയുടെ മൗനം ലൈംഗികബന്ധത്തിനുള്ള സമ്മതമായി കാണണമെന്ന പ്രതിയുടെ വാദം ദുര്‍ബലമാണെന്ന് കേസിലെ വാദം കേള്‍ക്കവേ ജസ്റ്റിസ് സംഗീത ദിംഗ്ര സഹ്ഗലാണ് നിരീക്ഷത്.

ഭീഷണി

ഭീഷണി

പ്രതി ഭീഷണിപ്പെടുത്തിയതുകൊണ്ടാവാം ഇര മൗനം പാലിച്ചെതെന്നും കോടതി നിരീക്ഷിച്ചു. 2010ൽ നടന്ന സംഭവത്തിൽ 2015 ലാണ് ശിക്ഷ വിധിച്ചത്.

English summary
The silence of a rape victim cannot be taken as proof of consent for sexual relations, the Delhi High Court has observed while upholding a man's 10-year jail term for raping a pregnant woman.Justice Sangita Dhingra Sehgal made the observation while rejecting a rape convict's defence that the victim's silence about the incident proved consensual sexual relations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X