Get Updates
Get notified of breaking news, exclusive insights, and must-see stories!

അലോപ്പതിക്കെതിരായ വീഡിയോ; ബാബാ രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഐഎംഎ

ദില്ലി; ബാബാ രാംദേവിനെതിരെ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.ആധുനിക വൈദ്യരംഗത്തെ അധിക്ഷേപിച്ച് കൊണ്ടുള്ള പരാമർശത്തിനെതിരെയാണ് ഐഎംഎ രംഗത്തെത്തിയത്.

ആധുനിക ചികിത്സ രീതി വിഡ്ഢിത്തമാണെന്നും കൊവിഡിനെതിരായ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകരിച്ച റെംഡെസിവിർ, ഫാവിഫ്ലു, മറ്റ് മരുന്നുകൾ എന്നിവ കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ആരോപിച്ച് കൊണ്ടുള്ളതായിരുന്നു രാംദേവിൻറെ വീഡിയോ.

baba Ramdev

ആരോഗ്യമന്ത്രാലയത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന തരത്തിലാണ് രാംദേവിന്റെ പരാമര്‍ശമെന്നും ആധുനിക ചികിത്സയില്‍ ബിരുദാനന്തര ബിരുദമെടുത്തിട്ടുള്ള ആരോഗ്യമന്ത്രി തന്നെ ബാബാ രാംദേവിന്റെ വെല്ലുവിളി സ്വീകരിച്ച് മുന്നോട്ട് വരണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ഐ‌എം‌എയ്‌ക്കൊപ്പം, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) റെസിഡന്റ് ഡോക്ടർമാരുടെ അസോസിയേഷനുകൾ, സഫ്ദർജംഗ് ഹോസ്പിറ്റലിന്റെ ആർ‌ഡി‌എ, മറ്റ് മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവർ രാംദേവിനെതുരെ കർശന നടപടി കൈക്കൊള്ളണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനോട് അഭ്യർത്ഥിച്ചു. അതേസമയം ആരോപണങ്ങൾ തള്ളി പതഞ്ജലി ട്രസ്റ്റ് രംഗത്തെത്തി. പകർച്ചവ്യാധിയുടെ ഇത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ രാവും പകലും ജോലി ചെയ്യുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവരോട് രാംഗേവിന് അങ്ങേയറ്റം ആദരമാണെന്നും ആധുനിക ശാസ്ത്രത്തോടും വികച്ച ഡോക്ടർമാരോടും യാതൊരു വിരോധവുമില്ലെന്നും ട്രസ്റ്റ് പ്രസ്താവനയിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+