ബസില്‍ വച്ച് ബിജെപി നേതാവിന്‍റെ ചുംബനം: വീഡിയോ വൈറലായപ്പോള്‍ നേതാവ് മുങ്ങി!! പീഡനക്കേസും
ബിജെപി നേതാവ് രവീന്ദ്ര ബവന്ത്ഡേ ഒളിവിലാണുള്ളത്
പൂനെ: ഓടുന്ന ബസില്‍ സ്ത്രീയെ ചുംബിക്കുന്ന ബിജെപി നേതാവിന്‍റെ വീഡിയോ വൈറലാവുന്നു. സംഭവത്തില്‍ സ്ത്രീ ബിജെപി നേതാവിനെതിരെ സ്ത്രീ പീഡനത്തിന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് കുറ്റാരോപിതനായ ബിജെപി നേതാവ് രവീന്ദ്ര ബവന്ത്ഡേ ഒളിവില്‍ പോവുകയും ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഗാഡ്ചിരോളി ജില്ലയിലെ ചന്ദ്രാപൂര്‍ വഴി ബസില്‍ സഞ്ചരിക്കുമ്പോള്‍ തന്നെ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീയെ ചുംബിക്കുന്ന നേതാവിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇവര്‍ പോലീസിസനെ സമീപിച്ചത്. ബസിനുള്ളിലെ സിസിടിവി ക്യാമറയില്‍ യുവതിയെ ബലം പ്രയോഗിച്ച് ചുംബിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ബസില്‍ മറ്റ് യാത്രക്കാരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.













Click it and Unblock the Notifications