കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിന്ദു സ്ത്രീയെ പാകിസ്താനില്‍ തല്ലി ചതക്കുന്നു'; വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്

Google Oneindia Malayalam News

ദില്ലി: പാകിസ്താനില്‍ ഹിന്ദു സ്ത്രീകള്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നുവെന്ന കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ വ്യാജം. യുവതിയേയും അമ്മയേയും അക്രമികള്‍ വലിച്ചിഴക്കുന്ന വീഡിയോയാണ് പാകിസ്താനില്‍ നിന്നാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പടരുന്നതിനിടയിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

 factchecknew-

'പാകിസ്താനില്‍ ഹിന്ദു സഹോദരിമാരേയും അമ്മമാരേയും അവരുടെ മക്കളുടെ മുന്‍പില്‍ വെച്ച് തട്ടിക്കൊണ്ട് പോകുകയാണ്.എല്ലാ ഹിന്ദുക്കളും ഈ വീഡിയോ പങ്കുവെയ്ക്കണം, പൗരത്വ നിയമത്തേയും എന്‍ആര്‍സിയേയും എതിര്‍ത്ത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവര്‍ ഇത് കാണണം എന്ന കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി സംഘപരിവാര്‍ പ്രൊഫൈലുകള്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ പ്രചരിക്കുന്ന വീഡിയോ പാകിസ്താനില്‍ നിന്നുള്ളതല്ല. സംഭവം രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലുള്ള ബാപ് തെഹ്സിലിലാണ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017 സപ്തെബര്‍ 27 ന് ദൈനിക് ഭാസ്കര്‍ പത്രം സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അഹമ്മദ് ഖാന്‍ എന്നയാള്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ഷൗക്കത്ത് എന്നയാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു. എന്നാല്‍ തന്‍റെ മകള്‍ക്ക് 18 വയസ് തികയാതെ ഷൗക്കത്തിനൊപ്പം കഴിയാന്‍ അനുവദിക്കില്ലെന്ന് അമ്മ വ്യക്തമാക്കി. ഇതോടെ ഷൗക്കത്ത് അക്രമികളുമായി എത്തി ഭാര്യാ മാതാവിനെ വലിച്ചിഴക്കുന്നതും അക്രമിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. അമ്മയെ തല്ലി ചതച്ച് ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ ട്രാക്ടറിന്‍ ഇട്ട് കൊണ്ടുപോകുകയായിരുന്നു. അമ്മയുടെ പരാതിയില്‍ പിന്നീട് അക്രമികള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിരുന്നു.

English summary
video claiming hindu women beaten up in pakistan is fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X