കോണ്ടം എവിടെ കിട്ടും; പെണ്‍കുട്ടിയുടെ ചോദ്യം വൈറലാകുന്നു
മുംബൈ: കോണ്ടം ഉപയോഗിക്കാനും ലൈംഗിക രോഗങ്ങളെ മാറ്റി നിര്‍ത്താനും സര്‍ക്കാര്‍തലത്തില്‍ വന്‍ തോതില്‍ പരസ്യം നല്‍കുന്നുണ്ടെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും സാധാരണക്കാര്‍ക്കിടയില്‍ കോണ്ടം എന്ന കാര്യത്തെ കുറിച്ചുള്ള പരസ്യമായ ചോദ്യങ്ങള്‍ അസ്വസ്ഥതയുളവാക്കുന്നുണ്ട്. ഇതേക്കുറിച്ച് ഒരു സര്‍വേ എന്ന രീതിയില്‍ വീഡിയോഡാഡി, ഒരു പെണ്‍കുട്ടിയെ ഉപയോഗിച്ച് നടത്തിയ വീഡിയോ യു ട്യൂബില്‍ ആളെ കൂട്ടുകയാണ്.
ജീവിതത്തിന്റെ വിവിധ തുറകളില്‍പെട്ട സ്ത്രീകളോടും പുരുഷന്മാരോടും വിദ്യാര്‍ത്ഥികളോടുമൊക്കെ കോണ്ടം എവിടെ കിട്ടും എന്ന ചോദ്യവുമായാണ് പെണ്‍കുട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന ക്യാമറ രഹസ്യമായി ഇവ പകര്‍ത്തുകയും ചെയ്തു. ചിലര്‍ ചോദ്യത്തോട് മുഖം തിരിച്ചപ്പോള്‍ ചിലര്‍ ശരിയായ രീതിയിലാണ് പ്രതികരിച്ചത്.
കോണ്ടം എവിടെ കിട്ടും എന്ന ചോദ്യത്തിന് എല്ലാവരും ആദ്യം ഒന്നമ്പരക്കുന്നുണ്ട്. ചിലര്‍ മെഡിക്കല്‍ സ്റ്റോറില്‍ ലഭിക്കും എന്നറിയിച്ചു. പെണ്‍കുട്ടി ചോദ്യം ചോദിച്ചയുടന്‍ ഒരാള്‍ കയ്യിലുണ്ടായിരുന്ന കോണ്ടം അവര്‍ക്കു നല്‍കി കടന്നുപോകുന്നുണ്ട്. മറ്റുചിലര്‍ നാണം മൂലം ഉത്തരം പറയാതിരിക്കുന്നു. സാധാരണക്കാരിയായ ഒരു സ്ത്രീക്ക് കോണ്ടം എന്നാല്‍ എന്താണെന്നുപോലും അറിയില്ല. പത്തില്‍ 9 സ്ത്രീകളും കോണ്ടത്തെക്കുറിച്ചുള്ള ചോദ്യം ഭയത്തോടെയാണ കണ്ടതെന്ന് അണിയറക്കാര്‍ പറയുന്നു.
2013ല്‍ ഏകദേശം രണ്ടുലക്ഷത്തോളം ഇന്ത്യക്കാര്‍ ലൈംഗികരോഗം മൂലം മരണപ്പെട്ടെന്നാണ് കണക്ക്. ലൈംഗിക രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യയില്‍ കോണ്ടത്തെ കുറിച്ചുള്ള ബോധവത്കരണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നുതന്നെയാണ് വീഡിയോയിലൂടെ പ്രേക്ഷകര്‍ക്ക് മനസിലാകുന്നത്. എന്തായാലും ജൂലായ് 11ന് പബ്ലിഷ് ചെയ്ത വീഡിയോ ഇതിനകം തന്നെ എട്ടുലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.












Click it and Unblock the Notifications