എംപി ഡിംപിള്‍ യാദവിന്റെ ലോക്‌സഭ പ്രസംഗം വൈറല്‍.. കാരണമുണ്ട്, വീഡിയോ കാണൂ...
അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ പരിഭാഷകരെക്കൊണ്ടുള്ള അബദ്ധങ്ങളാണ് തമാശയ്ക്ക് കാരണമാകുന്നത്. ബി ജെ പി നേതാവായ വെങ്കയ്യ നായിഡു, സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എന്നിവരുടെ പ്രസംഗങ്ങളാണ് പരിഭാഷക്കാരുടെ അബദ്ധങ്ങള്‍ കാരണം വൈറലായത്. പരിഭാഷ നടത്തിയവരുടെ ഭീമന്‍ അബദ്ധങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയ ശരിക്കും ആഘോഷിക്കുകയാണ്.
ലോക്‌സഭയില്‍ ഡിംപിള്‍ യാദവ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുന്നത്. വസ്തുതാപരമായ തെറ്റുകളും ഡിംപിളിന്റെ ഹിന്ദി ഉച്ഛാരണത്തിലുള്ള പിഴവുകളുമാണ് വീഡിയോ ആഘോഷിക്കപ്പെടാന്‍ കാരണം. ഒരു മിനുട്ട് നേരമാണ് ഡിംപിള്‍ സംസാരിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ എം പിയായ ഡിംപിള്‍ യാദവ് നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ച് പറയവേയാണ് നാക്ക് പിഴച്ചത്.

ബി ജെ പി സീനിയര്‍ നോതാവായ രാജീവ് പ്രതാപ് റൂഡി അടക്കമുള്ള സഭാംഗങ്ങള്‍ ഡിംപിള്‍ യാദവിന്റെ ഹിന്ദി കേട്ട് ചിരിക്കുന്നത് വീഡിയോയില്‍ കാണാം. റൂഡി മാത്രമല്ല, സഭാംഗങ്ങളില്‍ പലരും ഉറക്കെ ചിരിക്കുന്ന ശബ്ദവും കേള്‍ക്കാന്‍ പറ്റുന്നുണ്ട്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയാണ് 38 കാരിയായ ഡിംപിള്‍ യാദവ്. ഉത്തര്‍ പ്രദേശിലെ കന്നോജില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ഡിംപിള്‍ യാദവ്. ഡിംപിള്‍ യാദവ് ലോക്‌സഭയില്‍ പ്രസംഗിക്കുന്ന വീഡിയോ കാണൂ...












Click it and Unblock the Notifications