കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന്‍റെ വീഡിയോ പുറത്ത്! യാഥാര്‍ത്ഥ്യം ഇതാണ്

  • By
Google Oneindia Malayalam News

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയെന്നോ​ണം ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ഇന്ത്യന്‍ സൈന്യം പാക് അതിര്‍ത്തി കടന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. പാകിസ്താനായിരുന്നു വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇന്ത്യ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്താനില്‍ ആക്രമം നടത്തിയെന്നും അതേസമയം ആളപായമില്ലെന്നും ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പാകിസ്താന്‍ പങ്കുവെച്ചു. ആക്രമിക്കപ്പെട്ട പ്രദേശത്തിന്‍റെ ചില ചിത്രങ്ങളും പാകിസ്താന്‍ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ പ്രത്യാക്രമണത്തിന്‍റെ വീഡിയോ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. അതേസമയം വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കുകയാണ് ബൂംലൈവ്.

 ആക്രമണം പുലര്‍ച്ചെ

ആക്രമണം പുലര്‍ച്ചെ

പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ആക്രമണം. 12 'മിറാഷ് 2000' വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ജെയ്ഷ ഇ മുഹമ്മദ് ഭീകരരുടെ കാമ്പുകളില്‍ 1000 കിലോ ശേഷിയുള്ള ബോംബുകളാണ് വര്‍ഷിച്ചത്.

 ഭീകരകേന്ദ്രങ്ങള്‍

ഭീകരകേന്ദ്രങ്ങള്‍

ആക്രമണത്തില്‍ ബാലക്കോട്ടിലെ ജെയ്ഷ ഈ മുഹമ്മദിന്‍റെ കേന്ദ്രം പൂര്‍ണമായും തകര്‍ന്നു. ദില്ലിയില്‍ നിന്ന് 750 കിമി അകലത്ത് സ്ഥിതി ചെയ്യുന്ന ബാലകോട്ട് ആക്രമിക്കാന്‍ പാക് അധീന കാശ്മീരില്‍ 50 കിമി അകത്തേക്കാണ് ഇന്ത്യ കടന്ന് ചെന്നത്.

 ദൃശ്യങ്ങള്‍

ദൃശ്യങ്ങള്‍

ചാകോദി, മുസാഫര്‍ബാദ് എന്നീ സ്ഥലങ്ങള്‍ പൂര്‍ണമായും നശിച്ചെന്നാണ് റിപ്പോര്‍ട്ട്. ജെയ്ഷ ഇ മുഹമ്മദ് കണ്‍ട്രോള്‍ റൂം അടക്കമുള്ളവ പൂര്‍ണമായും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്‍റെ ചിത്രങ്ങള്‍ പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂറാണ് ട്വിറ്റിലൂടെ പുറത്തുവിട്ടത്.

സോഷ്യല്‍ മീഡിയ വീഡിയോ

സോഷ്യല്‍ മീഡിയ വീഡിയോ

അതേസമയം തിരിച്ചടിയില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രത്യാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ഒന്നും തന്നെയും ഇതുവരെ പുറത്തുവന്നിട്ടുമില്ല. ഇതിനിടെയാണ് ഇന്ത്യ നടത്തിയ വ്യോമാക്രമണം എന്ന പേരില്‍ സോഷ്യല്‍ മീഡിയ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.

 യാഥാര്‍ത്ഥ്യം ഇങ്ങനെ

യാഥാര്‍ത്ഥ്യം ഇങ്ങനെ

ബാലകോട്ടിലെ ജെയ്ഷ ഇ മുഹ്മദിന്‍റെ ഭീകര കേന്ദ്രം ഇന്ത്യന്‍ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ആ വീഡിയോ യഥാര്‍ത്ഥമല്ലെന്ന് ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്തു.

 #6-arma ഗെയിം

#6-arma ഗെയിം

വീഡിയോ 2015 ല്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോ ഗെയിം ആണെന്ന് ബൂംലൈവ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിയലി ഷോട് എന്‍ഗേജ്മെന്‍റ് -അപ്പാച്ചെ ഗണ്ണര്‍ എഫ്എല്‍ഐആര്‍ കാം #6-arma എന്ന ഗെയിമാണ് വ്യാപകമായി ഇപ്പോള്‍ ഷെയര്‍ ചെയ്യപ്പെടുന്നതെന്നും ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്തു.

 മിലിറ്ററി ഗെയിം

മിലിറ്ററി ഗെയിം

ആര്‍മ ഒരു മിലിറ്ററി ഗെയിം ആണ്.. ഗെയിമില്‍ യുഎസ് ആര്‍മി നടത്തുന്ന ആക്രമണമാണ് കാണിച്ചിരിക്കുന്നത്. 20 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോ ആണ് ഇപ്പോള്‍ പാകിസ്താനില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.

വീഡിയോ

വൈറല്‍ വീഡിയോ

English summary
Video Game Clip Goes Viral As IAF Airstrikes At Jaish Camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X