Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടത്തില്‍ തലയിട്ടാല്‍ പിന്നെ പുലിയും 'പൂച്ച'യാകും... വീഡിയോ കാണാം

ജയ്പൂര്‍: പുലി എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും പേടിയാവും. കാരണം അത്രയ്ക്കും ആക്രമണകാരിയാണ് ഈ ജീവി. മൃഗശാലയില്‍ പുലിക്കൂടിന് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ വലിയ ധൈര്യമൊന്നും വേണ്ട. എന്നാല്‍ പുലി നല്ല 'പച്ചയ്ക്ക്' പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ ഒപ്പം നിന്ന് ചിത്രമെടുക്കാന്‍ എത്രപേര്‍ക്ക് ധൈര്യം കാണും?

രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലെ ശാര്‍ദൂല്‍ ഖേഗയിലുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ വലിയ ധൈര്യമായിരുന്നു. അവര്‍ പുലിയ്‌ക്കൊപ്പം നിന്ന് ഫോട്ടോയെടുത്തു, വീഡിയോ എടുത്തു, അത് യൂട്യൂബിലും ഇട്ടു!!!

Leopard

ആ പുലി ഒരു പഞ്ചപാവം ആയിരുന്നു എന്നാണോ നിങ്ങള്‍ വിശ്വസിയ്ക്കുന്നത്. അല്ലേയല്ല. അറിയാതെ അലൂമിനിയം കുടത്തില്‍ ഒന്ന് തലയിട്ടതാ... അതോടെ കുടം തലയിലായി. പിന്നെ പുലിയാണെന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ! കടിയ്ക്കാന്‍ പോയിട്ട് ആളുകളെ കാണാന്‍ പോലും പറ്റില്ല!!!

എന്തായാലും നാട്ടുകാര്‍ പുലിയെ വെറുതേ പട്ടിണികിടന്ന് ചാവാന്‍ വിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ എത്തി മയക്കുവെടി വച്ച് തലയില്‍ തിന്ന് കുടം എടുത്ത് മാറ്റി. പക്ഷേ പുലിയെ ഇപ്പോഴും കാട്ടിലേയ്ക്ക് പറഞ്ഞ് വിട്ടിട്ടില്ല. വനപാലകരുടെ സംരക്ഷണത്തില്‍ തന്നെയാണത്രെ ഉള്ളത്.

തൊട്ടടുത്തുള്ള കാട്ടിലേയ്ക്ക് ഇവിടെ നിന്ന് 20 കിലോമീറ്ററോളം ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിച്ച് എന്തിനാണാവോ കുടത്തില്‍ തലയിടാന്‍ ആ പുലി എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+