ബീഡി ചോദിച്ച യുവാവിനെ തല്ലി കൊല്ലാറാക്കി... വീഡിയോ കണ്ടാല്‍ ഞെട്ടും!
ഫരീദാബാദ്: ശരിക്കും ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യമാണോ. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പട്ടാപ്പകല്‍ യുവാവിനെ മരക്കഷണം കൊണ്ട് തല്ലിക്കൊല്ലുന്നു, ബസ് ജീവനക്കാരനെ മറ്റൊരു ബസ് ജീവനക്കാരന്‍ പകല്‍ ആളുകള്‍ നോക്കിനില്‍ക്കേ തല്ലിക്കൊല്ലുന്നു, വിദേശി യുവതിയെ മര്‍ദ്ദിച്ച് പോലീസുകാര്‍ നോക്കിനില്‍ക്കേ നഗ്നയാക്കി നടത്തിക്കുന്നു... ഈ വാര്‍ത്തകള്‍ കണ്ടാല്‍ ഈ രാജ്യം അസഹിഷ്ണുക്കളുടേതാണ് എന്ന് ആര്‍ക്കും തോന്നിപ്പോകും.
കഴിഞ്ഞില്ല, ബീഡി ചോദിച്ച യുവാവിനെ നാല് ചെറുപ്പക്കാര്‍ കൂടി മര്‍ദ്ദിച്ച് അവശനാക്കിയ ഒരു വാര്‍ത്തയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. ഹരിയാനയിലെ ഫരീദാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. അടി കിട്ടിയ ചെറുപ്പക്കാരന്‍ ഒരു ബീഡിക്ക് വേണ്ടി ആവശ്യപ്പെടുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. സി സി ടി വി ക്യാമറ ചിത്രീകരിച്ച രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഇപ്പോള്‍.

രണ്ട് മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍, നാല് പേര്‍ ചേര്‍ന്ന് ഒരാളെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. അടിച്ചും ഇടിച്ചും ഇയാളെ താഴെ വീഴ്ത്തിയ ശേഷം ബെല്‍ട്ട് ഊരിയും ഇയാളെ തല്ലുന്നത് കാണാം. ഇതും പോരാതെ ഇയാളുടെ മേല്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ മൂത്രമൊഴിക്കുന്നുമുണ്ട്.
പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മര്‍ദ്ദനമേറ്റ യുവാവിനെ രക്ഷിച്ചത്. ഇയാളെ മര്‍ദ്ദിച്ച സംഘത്തിലെ മൂന്ന് പേരെ അപ്പോള്‍ത്തന്നെ പോലീസ് അറസ്റ്റ് ചെയ്ു.
ഒരാള്‍ ഓടി രക്ഷപ്പെട്ടു. ബീഡി ഇല്ല എന്ന് പറഞ്ഞപ്പോള്‍ തങ്ങളെ അടിച്ചത് കൊണ്ടാണ് ഇയാളെ മര്‍ദ്ദിച്ചത് എന്നാണ് പോലീസിനോട് അടിച്ച ആളുകള്‍ പറഞ്ഞത്. വീഡിയോ കാണൂ...












Click it and Unblock the Notifications