മുഖ്യമന്ത്രിയുടെ ഷൂ ലേസ് ബന്ധു കെട്ടിക്കൊടുക്കുന്ന വീഡിയോ വൈറലാകുന്നു
മൈസൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ ഷൂലേസ് മറ്റൊരാള്‍ കെട്ടിക്കൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയവഴി വൈറലാകുന്നു. സ്വന്തം മണ്ഡലമായ മൈസൂരില്‍ വച്ചാണ് സംഭവം. ഉദ്യോഗസ്ഥനാണ് ഷൂലേസ് കെട്ടുന്നതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍, ഉദ്യോഗസ്ഥനല്ല മറിച്ച് ബന്ധുവാണെന്ന് മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവ് വ്യക്തമാക്കി.
മുഖ്യമന്ത്രിക്കരികില്‍ ഒരാള്‍ കുനിഞ്ഞിരിക്കുന്നതും ഷൂലേസ് കെട്ടുന്നതുമാണ് ദൃശ്യത്തില്‍ കാണുന്നത്. മൈസൂരുവിലെ വസതിയിലെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആണ് ഇയാള്‍ എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നത്. പിന്നീടാണ് മാധ്യമ ഉപദേഷ്ടാവ് ട്വിറ്ററില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സിദ്ദരാമയ്യയുടെ ഷൂലേസ് കെട്ടിയ വിഷയത്തില്‍ വിവാദത്തിന്റെ ആവശ്യമല്ല. അത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല. അദ്ദേഹത്തിന്റെ ബന്ധുവാണ്. മാധ്യമ ഉപദേഷ്ടാവ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നയുടനെ ബിജെപി പ്രതികരണവുമായി രംഗത്തെത്തി. സംഭവം നാണക്കേടാണെന്നാണ് ബിജെപിയുടെ ആദ്യ വിമര്‍നം.
ലക്ഷക്കണക്കിന് രൂപയുടെ വാച്ച് സമ്മാനമായി വാങ്ങി ഈ വര്‍ഷം മാര്‍ച്ചിലും സിദ്ദരാമയ്യ വിവാദത്തിലായിരുന്നു. ഏതാണ്ട് 70 ലക്ഷത്തോളം രൂപ വിലവരുന്ന വാച്ച് ദുബായിലെ സുഹൃത്ത് സമ്മാനമായി നല്‍കിയതായിരുന്നെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്. സംഭവം വിവാദമായതോടെ വാച്ച് തിരികെ നല്‍കുകയായിരുന്നു.












Click it and Unblock the Notifications