15 വയസ്സുകാരനും മുത്തശ്ശിക്കും ജിആർപി ഉദ്യോഗസ്ഥരുടെ ക്രൂരമർദ്ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കട്ന: 15 വയസ്സുള്ള ആൺകുട്ടിയെയും മുത്തശ്ശിയേയും പോലീസ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. മധ്യപ്രദേശിലെ കട്‌നിയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നത്. ഗവൺമെൻ്റ് റെയിൽവേ പോലീസ് (ജി ആർപി) കുട്ടിയെ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ വർഷം നടന്ന സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വൈറലായിരിക്കുന്നത്.
മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിലെത്തിച്ച ദീപ്രാജ് വന്ഷ്കറിനെയും മുത്തശ്ശിയെയും പോലീസ് മർദ്ദിക്കുകയായിരുന്നു. ജി ആർ പി കട്‌നി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഇൻചാർജ് ഓഫീസർ അരുണ വാഹനെയും മറ്റ് ഉദ്യോഗസ്ഥരുമാണ് മർദ്ദിക്കുന്നത്.

pc: X
പോലീസ് അതിക്രമത്തെ അപലപിച്ച് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി എക്‌സിൽ വീഡിയോ പങ്കുവെച്ചു. "ജരാ ടികുരിയയിൽ നിന്നുള്ള 15 വയസ്സുള്ള ദീപ്രാജ് എന്ന ആൺകുട്ടിയെയും അവൻ്റെ മുത്തശ്ശി കുസും വൻസ്‌കറിനെയും കട്‌നി ജി ആർ പി ക്രൂരമായി മർദ്ദിച്ചു! പിന്നോക്കക്കാരെയും ആദിവാസികളെയും ബി ജെ പി അടിച്ചമർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദളിത് കുടുംബങ്ങളെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ കഴിവിനെ പട്വാരി മറ്റൊരു ട്വീറ്റിൽ ചോദ്യം ചെയ്തു. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ബി ജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സാഹചര്യം കൈകാര്യം ചെയ്യുന്നതിനെ എ എ പി നേതാവ് സഞ്ജയ് സിംഗ് വിമർശിച്ചു.
അഡീഷണൽ എസ്പി സന്തോഷ് ദെഹെരിയ വൈറൽ വീഡിയോയിൽ പ്രതികരിച്ചു, ഇത് ജി ആർ പി കട്‌നിയുമായി ബന്ധപ്പെട്ട കേസാണെന്ന് തോന്നുന്നു. ഇതുവരെ ഔപചാരികമായ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ പരാതി നൽകിയാൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. "വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഒരു വീഡിയോ വൈറലായിട്ടുണ്ട്, പ്രഥമദൃഷ്ട്യാ ഇത് ജിആർപി കട്‌നിയുടെ കേസാണെന്ന് തോന്നുന്നു... ഞങ്ങൾക്ക് ഇക്കാര്യത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല, പരാതി നൽകിയാൽ, വസ്തുതകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തും... ," അദ്ദേഹം പറഞ്ഞു.
ബി ജെ പി നേതാവ് ഖുശ്ബു സുന്ദറും സംഭവത്തോട് പ്രതികരിച്ചു. "ഇത് അംഗീകരിക്കാനാവില്ല. മനുഷ്യരെ മനുഷ്യരെപ്പോലെ പരിഗണിക്കണം. എല്ലാ ദളിതരുടെയും ശരീരത്തിൽ ഒരേ ചുവന്ന രക്തമാണ്; അവർ ഒരേ വായു ശ്വസിക്കുകയും അതേ ലോകത്ത് ജീവിക്കുകയും ചെയ്യുന്നു." #EveryLifeMatters എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് അവർ ട്വീറ്റ് ചെയതു.












Click it and Unblock the Notifications