2 കാമുകിമാർക്കൊപ്പം കോളേജ് വിദ്യാർത്ഥിയുടെ റൊമാൻസ്; എന്നാൽ ബാൽക്കണി ചതിച്ചു, പണികിട്ടി
കൗമാരപ്രായത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പലതരം വികാരങ്ങളിലൂടെയാവും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രണയവും ആകര്‍ഷണവും ഒക്കെ തോന്നുന്ന പ്രായം. അതുകൊണ്ട് തന്നെ സ്‌കൂള്‍-കോളേജ് കാലഘട്ടത്തില്‍ ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഒരുപാട് രസകരമായ അനുഭവങ്ങളും ഉണ്ടാവും. ഇനി പറയാന്‍ പോകുന്നത് കൗമാരപ്രായക്കാരായ 3 കുട്ടികള്‍ ചെയ്തുവെച്ച ഒരു കാര്യമാണ്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. ഒരു റൊമാന്റിക്ക് വീഡിയോ എന്നുവേണമെങ്കില്‍ പറയാം.
ഈ വീഡിയോയിലെ താരം കോളേജ് വിദ്യാർത്ഥിയായ ആൺകുട്ടിയാണ്. ഒരു തെരുവിൽ ഇടുങ്ങിയ വഴിയിലാണ് ഈ സംഭവം നടന്നത്. കോളേജ് വിദ്യാർത്ഥിക്കൊപ്പം രണ്ട് പെൺകുട്ടികളുമുണ്ട്. മൂന്ന് പേരും യൂണിഫോമിലാണ് ഉള്ളത്. ആദ്യം കാണുമ്പോൾ നമ്മൾ വിചാരിക്കും പെൺകുട്ടിയും അവളുടെ കാമുകനും കൂട്ടിനുവന്ന സുഹൃത്തും ആണെന്ന് . എന്നാൽ അങ്ങനെയൊന്നുമല്ല കാര്യങ്ങൾ. ആൺകുട്ടി അതിൽ ഒരു പെൺകുട്ടിയെ കെട്ടിപ്പിടിക്കുന്നത് കാണാം. മറ്റേ പെൺകുട്ടി തലതാഴ്ത്തി നിൽക്കുന്നതും.

ആൺകുട്ടിയുടെ സ്‌കൂട്ടി തൊട്ടടുത്ത് നിർത്തിയിട്ടുണ്ട്. അടുത്ത നിമിഷം ആൺകുട്ടി ആ പെൺകുട്ടിയെ അവിടെ നിർത്തി രണ്ടാമത്തെ പെൺകുട്ടിയുടെ അടുത്തേക്ക് പോകുന്നു. അവളെ അടുത്തേക്ക് നിർത്തുന്നു. പിന്നീട് പൊക്കിയെടുത്ത് വട്ടംകറങ്ങുകയാണ്. ആ സമയത്ത് ആദ്യത്തെ പെൺകുട്ടി അവരെ നോക്കി അവിടെത്തന്നെ നിൽക്കുകയാണ്. 3 പേരും വളരെ സന്തോഷത്തിലാണ് ഉള്ളത്. എന്നാൽ ഇവർക്കുള്ള പണി ബാൽക്കണിയിലായിരുന്നു ഉണ്ടായിരുന്നത്. ആരും കാണില്ലെന്ന് വിചാരിച്ചായിരുന്നു ഇവരുടെ ത്രികോണ റൊമാന്റിക് ആക്ട്, എന്നാൽ തൊട്ടടുത്തുള്ള വീടിന്റെ ബാൽക്കണിയിൽ നിന്ന് എല്ലാം ഒരാൾ കാണുകയും ദൃശ്യം പകർത്തുകയും ചെയ്യുന്നുണ്ടായിരുന്നു.
രണ്ടാമത്തെ പെൺകുട്ടിയെ താഴെ നിർത്തി വീണ്ടും ആദ്യത്തെ പെൺകുട്ടിയെ എടുത്തുയർത്താൻ നിൽക്കുമ്പോഴാണ് ആ പണി വന്നത്. ആദ്യത്തെ പെൺകുട്ടിയെ എടുത്തുയർത്താൻ ആൺകുട്ടി ശ്രമിച്ചതും ബാൽക്കണിയിൽ നിന്നും ഒരു ബക്കറ്റ് വെള്ളം തലയിലേക്ക് ഒഴിച്ചു. ഇതോടെ മൂന്നുപേരും പരിഭ്രമിച്ചു പെൺകുട്ടികൾ ആദ്യം തന്നെ ഓടി രക്ഷപ്പെട്ടു. പിന്നാലെ തന്റെ സ്‌കൂട്ടിയും കൊണ്ട് ആൺകുട്ടിയും ഓടി. വെള്ളം ഒഴിച്ച ആൾ ആൺകുട്ടിയെ ചെരുപ്പ് കൊണ്ട് എറിയുകയും ചെയ്യുന്നുണ്ട്.
നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി വന്നിരിക്കുന്നത്. ഇങ്ങനെ വീഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ ഇട്ടാൽ അത് അവരുടെ ഭാവിയെ തന്നെ ബാധിക്കില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. ഇത്ര ചെറിയ പ്രായത്തിൽ എന്താണ് ഈ കുട്ടികൾ ചെയ്തുകൂട്ടുന്നത്, മാതാപിതാക്കൾ ഇക്കാര്യങ്ങൾ അറിയണം എന്നാണ് മറ്റൊരാൾ എഴുതിയത്. ചിലർ തമാശ നിറഞ്ഞ കമന്റുകളാണ് കുറിച്ചത്. ഇതേതാ പുതിയ കാസിനോവ എന്നായിരുന്ന ഒരു കമന്റ്. ഈ പ്രായത്തിൽ ഇവൻ ഇങ്ങനെ ആണെങ്കിൽ വളർന്നുവലുതാവുമ്പോൾ ഇവൻ എന്തായിരിക്കും എന്നാണ് മറ്റൊരു കമന്റ്. സോഷ്യൽമീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications